കൊച്ചി: പരിയത്തുകാവ് ഭൂമി തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി റോജി എം. ജോണ്‍. അവരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ പ്രശ്നം പരിഹരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയും അടിയന്തര ശ്രദ്ധ ആവശ്യമായ സാഹചര്യം രൂപപ്പെടുകയും ചെയ്തത്. പ്രശ്നം സംഘര്‍ഷത്തിലേക്കല്ല, സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
താന്‍ നേരിട്ട് ഇരുപക്ഷങ്ങളുമായും ചര്‍ച്ച നടത്തിവരികയാണ്. മുന്‍ സര്‍ക്കാര്‍ പതിനാലു തവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Tags : Local News Nattuvishesham Ernakulam