x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ​മ​ഴ​യി​ൽ ന​ദി​ക​ൾ നി​റ​ഞ്ഞു


Published: June 7, 2026 04:10 AM IST | Updated: June 7, 2026 04:10 AM IST

നി​റ​ഞ്ഞൊ​ഴു​കു​ന്ന പ​ന്പാ​ന​ദിയുടെ പേ​രൂ​ർ​ച്ചാ​ൽ പാ​ല​ത്തി​ൽനി​ന്നു​ള്ള ദൃ​ശ്യം.

പ​ത്ത​നം​തി​ട്ട: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ ന​ദി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി വ​ര​ണ്ടുകി​ട​ന്ന ന​ദി​ക​ൾ​ക്ക് പു​തു​ജീ​വ​ൻ കൈ​വ​രി​ച്ച​ത് ക​ഴി​ഞ്ഞ​യാ​ഴ്ച പെ​യ്ത മ​ഴ​യി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ൾ നി​റ​ഞ്ഞു.

പ​മ്പാ ന​ദി​യി​ലെ ജ​ലനി​ര​പ്പ് ആ​റ​ടി​യി​ല​ധി​കം ഉ​യ​ർ​ന്നു. ബു​ധ​നാ​ഴ്ച വ​രെ അ​ടി​ത്ത​ട്ട് കാ​ണാ​വു​ന്നവി​ധം പ​മ്പ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നിരുന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​ മ​ഴ ശ​ക്ത​മാ​യി പെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ക്കാ​ട്ടാ​റ്, ക​ല്ലാ​റ് തു​ട​ങ്ങി​യ കി​ഴ​ക്ക​ൻ പോ​ഷ​കന​ദി​ക​ളി​ൽ ജ​ല​പ്ര​വാ​ഹം വ​ർ​ധി​ച്ചു. പ​ക​ൽ അ​തിതീ​വ്ര മ​ഴ പെ​യ്ത​തോ​ടെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ഒ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട​യി​ൽ 71 ശ​ത​മാ​നം അ​ധി​ക​മ​ഴ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ 71 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്. 155 മി​ല്ലി​മീ​റ്റ​ർ മ​ഴ ജി​ല്ല​യി​ൽ ല​ഭി​ച്ചു. 90.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തുത​ന്നെ ഏ​റ്റ​വുമധി​കം മ​ഴ ല​ഭി​ച്ച ജി​ല്ല​യും പ​ത്ത​നം​തി​ട്ട​യാ​ണ്. കേ​ര​ള​ത്തി​ലാ​ക​മാ​നം 22 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഊ​ത്തപി​ടി​ത്ത​ക്കാ​ർ നി​രാ​ശ​യി​ൽ

സാ​ധാ​ര​ണ പു​തു​വെ​ള്ള​ത്തി​ൽ കി​ഴ​ക്കു​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ മ​ട​വ​ല​യും കോ​രു​വ​ല​യും ചൂ​ണ്ട​യും ഉ​പ​യോ​ഗി​ച്ച് കോ​രിയെ​ടു​ത്തി​രു​ന്ന ഊ​ത്ത​പി​ടി​ത്ത​ക്കാ​ർ ഇ​ത്ത​വ​ണ നി​രാ​ശ​യി​ലാ​യി. ന​ദി​യി​ല ചാ​ക​ര എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഊ​ത്തപി​ടി​ത്തം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​താണ് പ്ര​ശ്ന​മാ​യ​ത്.

മ​ണി​യാ​റി​ൽ ജ​ലസം​ഭ​ര​ണ​മി​ല്ല

വ​രുംദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യാ​ൽ മൂ​ഴി​യാ​ർ ഡാം ​വേ​ഗ​ത്തി​ൽ തു​റ​ക്കാ​നാ​ണ് സാ​ധ്യ​ത. കി​ഴ​ക്ക് മ​ഴ വ്യാ​പി​ച്ചാ​ൽ ക​ക്കാ​ട്ടാ​റിൽ ഒ​ഴു​ക്ക് വ​ർ​ധി​ക്കും. ശ​ബ​രി​ഗി​രി​യി​ൽ ഉ​ത്പാ​ദ​നം കൂ​ടു​കകൂ​ടി ചെ​യ്താ​ൽ മൂ​ഴി​യാ​ർ ഡാം ​നി​റ​യും. ഇ​തോ​ടെ സ്പി​ൽ വേ ​തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​കും.

മൂ​ഴി​യാ​ർ ഡാം ​തു​റ​ന്നാ​ൽ സീ​ത​ത്തോ​ട്ടി​ലു​ള്ള അ​ള്ളു​ങ്ക​ൽ, കാ​രി​ക്ക​യം എ​ന്നീ സ്വ​കാ​ര്യ ഡാ​മു​ക​ളും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ പെ​രു​ന്നാ​ട് ഡാ​മും തു​റ​ന്നുവി​ടേ​ണ്ടി​വ​രും. മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up