നിലന്പൂരിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പരന്പരാഗത ഭക്ഷണങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനമായ "വനമിഴി' ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വേറിട്ട അനുഭവമായി വനമിഴി പ്രദർശനം
നിലമ്പൂർ: ഗോത്ര പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനമായിരിക്കും നിലന്പൂരിൽ നടപ്പാക്കുകയെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ മണ്ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷൻ 2040 ന്റെ ഭാഗമായ വനമിഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ്, നിലന്പൂർ നഗരസഭ, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് നിലന്പൂരിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പരന്പരാഗത ഭക്ഷണങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനമായ വനമിഴി നടത്തിയത്.
നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ, റേഞ്ച് ഓഫീസർ അരുണ്‍ കെ. നായർ, ഷാനിദ്, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ജി. രാമചന്ദ്രൻ, മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ എം.റജീന, എടക്കര എക്സൈസ് സിഐ കെ.സജിത, ഡോ. ബാബു വർഗീസ്, എസ്.എസ്. വിനോദ്, കരുളായി പഞ്ചായത്തംഗം ഷുഹൈബ് മൈലന്പാറ, ജിജു എന്നിവർ പ്രസംഗിച്ചു.
ഉന്നതികളിലെ മൂപ്പൻമാരെയും മൂപ്പത്തിമാരെയും നെടുങ്കയം ഉന്നതിയിലെ കന്പളനാട്ടി ഗ്രൂപ്പ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പുലിമുണ്ട ഉന്നതിയുടെ നേതൃത്വത്തിൽ പാരന്പര്യ വാദ്യോപകരണ അവതരണവും ഉണ്ടായിരുന്നു. എംഎൽഎ അടക്കം പരിപാടിയിൽ പങ്കെടുത്തവരെല്ലാം ആദിവാസി പാരന്പര്യ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
Tags : Local News Nattuvishesham Malappuram