x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്ന പ്ര​തി പി​ടി​യി​ല്‍ 


Published: June 7, 2026 06:38 AM IST | Updated: June 7, 2026 06:38 AM IST

അ​ഞ്ച​ല്‍ : അ​ധ്യാ​പ​ക​ന്‍ എ​ന്ന വ്യാ​ജ​നെ എ​ത്തി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വയോ​ധി​ക​യു​ടെ സ്വ​ര്‍​ണ മാ​ല ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ പ​ഞ്ച​ന​യ​ഞ്ചേ​രി പ്ലാ​വി​ള വീ​ട്ടി​ല്‍ ഹ​രി കു​മാ​ര്‍ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ന് സ​മീ​പം തു​ണി​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന വ​യ​ലാ സ്വ​ദേ​ശി ഓ​മ​ന​യ​മ്മ​യു​ടെ മാ​ല​യാ​ണ് പ​ട്ടാ​പ്പക​ല്‍ പി​ടി​ച്ചു​പ​റി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ് അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​ണെ​ന്നും പെ​രു​ന്നാ​ളി​ന് അ​വ​ധി​ക്കെ​ത്തി​യ​താ​ണെ​ന്നും പ​റ​ഞ്ഞു ഓ​മ​ന​യ​മ്മ​യെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി സം​സാ​രി​ച്ചു നി​ല്‍​ക്ക​വേ മാ​ല പൊ​ട്ടി​ച്ചു ഓ​ടു​ക​യാ​യി​രു​ന്നു. ഓ​മ​ന​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പ​ട്ടാ​പ്പ​ക​ല്‍ തി​ര​ക്കു​ള്ള പ​ട്ട​ണ​ത്തി​ല്‍ ന​ട​ന്ന പി​ടി​ച്ചു​പ​റി നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ചു. പി​ന്നീ​ട് പു​ന​ലൂ​ര്‍ എ​എ​സ്പി​ഒ അ​പ​ര്‍​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് കൊ​ല്ല​ത്ത് ട്രെ​യി​നി​ല്‍ എ​ത്തി​യ ഹ​രി​കു​മാ​റി​നെ കൊ​ല്ല​ത്ത് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്് ചെ​യ്തു. ക​വ​ര്‍​ച്ച ചെ​യ്ത സ്വ​ര്‍​ണ മാ​ല​യു​ടെ ഒ​രു ഭാ​ഗം ആ​യൂരി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം വ​യ്ക്കു​ക​യും മ​റ്റൊ​രു ഭാ​ഗം കാ​സ​ര്‍​ഗോ​ഡ് വി​ല്പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up