പഴയങ്ങാടി: മാടായി പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യഭാമയെ ചേംബറിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചെന്ന കേസിൽ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.
ഡിവൈഎഫ്ഐ മാടായി നോർത്ത് മേഖല സെക്രട്ടറി കെ.വി. അഖിൽ (30), പ്രസിഡന്റ് പി.പി. അരുൺ (35), ജോയിന്റ് സെക്രട്ടറി എം.വി. യദുകൃഷ്ണൻ (27) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ കെ. ഷുഹൈബ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ പ്രസിഡന്റ് ബി. സത്യഭാമയുടെ ചേംബറിൽ അതിക്രമിച്ചു കയറി കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.
പരിക്കേറ്റ ബി. സത്യമാഭ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സത്യഭാമയുടെ പരാതിയിൽ 25 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags :