x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​​ന്ന​​ശേ​​ഷി കു​​ട്ടി​​ക​​ളു​​ടെ ക​​ഴി​​വു​​ക​​ള്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം: മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍


Published: June 7, 2026 07:42 AM IST | Updated: June 7, 2026 07:42 AM IST

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യും ഡോ.​ ​ജോ​​ര്‍​ജ് പ​​ട​​നി​​ലം ഫൗ​​ണ്ടേ​​ഷ​​നും ചേ​​ര്‍​ന്ന് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​വേ​​ണ്ടി ആ​​രം​​ഭി​​ക്കു​​ന്ന ജൈ​​വ​​കാ​​ര്‍​ഷി​​ക വി​​പ​​ണി​​യു​​ട

ജീ​​വ​​നം ജൈ​​വ​​കാ​​ര്‍​ഷി​​ക വി​​പ​​ണി​​ക്കു തു​​ട​​ക്കം

ച​​ങ്ങ​​നാ​​ശേ​​രി: ഭി​​ന്ന​​ശേ​​ഷി കു​​ട്ടി​​ക​​ളു​​ടെ ക​​ഴി​​വു​​ക​​ള്‍ ക​​ണ്ടെ​​ത്തി പ​​രി​​ശീ​​ലി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഇ​​വ​​ര്‍​ക്ക് തൊ​​ഴി​​ല്‍ അ​​തി​​ഷ്ഠി​​ത പ​​രി​​ശീ​​ന​​വും ന​​ല്‍​ക​​ണ​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​വേ​​ണ്ടി ഡോ.​ ​ജോ​​ര്‍​ജ് പ​​ട​​നി​​ലം ന​​ട​​ത്തു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ ആ​​ര്‍​ച്ച്ബി​​ഷ​​പ് അ​​ഭി​​ന​​ന്ദി​​ച്ചു.

ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യോ​​ടു ചേ​​ര്‍​ന്നു​​ള്ള പ്ര​​വ​​ര്‍​ത്ത​​നം ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ സ​​മ​​ഗ്ര മു​​ന്നേ​​റ്റ​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​മെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യും ഡോ.​ ​ജോ​​ര്‍​ജ് പ​​ട​​നി​​ലം ഫൗ​​ണ്ടേ​​ഷ​​നും ചേ​​ര്‍​ന്ന് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​വേ​​ണ്ടി ആ​​രം​​ഭി​​ക്കു​​ന്ന ജൈ​​വ​​കാ​​ര്‍​ഷി​​ക വി​​പ​​ണി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേഹം.

തു​​രു​​ത്തി​​യി​​ലു​​ള്ള കൊ​​ച്ചു​​വീ​​ട്ടി​​ല്‍ ബി​​ല്‍​ഡിം​​ഗി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​നു ജോ​​ബ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ.​ ​ജോ​​ര്‍​ജ് പ​​ട​​നി​​ലം പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​ൾ​മാ​​രാ​​യ മോ​​ണ്‍. ആ​​ന്‍റ​ണി എ​​ത്ത​​യ്ക്കാ​​ട്ട്, മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി, ഡോ.​ ​ജോ​​ര്‍​ജ് പ​​ട​​നി​​ലം ഫൗ​​ണ്ടേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജ​​യിം​​സ് പ​​ഴേ​​മ​​ഠം, പൊ​​ന്ന​​മ്മ ജോ​​ര്‍​ജ് പ​​ട​​നി​​ലം, വാ​​ഴ​​പ്പ​​ള്ളി​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വീ​​ണ ദി​​ലീ​​പ്, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ അ​​ഖി​​ല്‍ സു​​ഗു​​ണ​​ന്‍, പ്രോ​​ജ​​ക്റ്റ് മാ​​നേ​​ജ​​ര്‍ പ്രി​​ന്‍​സ് കു​​ട്ടം​​പേ​​രൂ​​ര്‍, സി.​​ജെ.​ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. പോ​​ളി​​ഹൗ​​സു​​ക​​ള്‍​ക്കും അ​​ടു​​ക്ക​​ള​​ത്തോ​​ട്ട​​ങ്ങ​​ള്‍​ക്കും ടെ​​റ​​സ് ഫാ​​മിം​​ഗി​​നും ആ​​വ​​ശ്യ​​മാ​​യ ഗു​​ണ​​മേ​​ന്മ​​യു​​ള്ള പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ള്‍, ഫ​​ല​​വൃ​​ക്ഷ​​ത്തൈ​​ക​​ള്‍, കാ​​ര്‍​ഷി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, ജൈ​​വ​​വ​​ളം എ​​ന്നി​​വ​​യെ​​ല്ലാം ജീ​​വ​​ന​​ത്തി​​ലൂ​​ടെ ക​​ര്‍​ഷ​​ക​​രി​​ല്‍ എ​​ത്തി​​ക്കും.

ഗ്രോ​​ബാ​​ഗു​​ക​​ളും ന​​ടീ​​ല്‍ വ​​സ്തു​​ക്ക​​ളും ന​​ല്‍​കി വീ​​ടു​​ക​​ളി​​ലും വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലും മ​​റ്റു താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മൊ​​ക്കെ ജൈ​​വ​​കൃ​​ഷി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കും. സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഈ ​​വ​​ര്‍​ഷ​​ത്തെ അ​​തി​​രൂ​​പ​​താ​​ദി​​ന​​ത്തി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​വും തൊ​​ഴി​​ല്‍ ദാ​​ന​​വും എ​​ന്ന ല​​ക്ഷ്യ​​ത്തെ മു​​ന്‍​നി​​ര്‍​ത്തി​​യു​​ള്ള പ​​ദ്ധ​​തി​​യാ​​ണി​​ത്. എ​​സ്ബി കോ​​ള​​ജ്, മീ​​ഡി​​യ വി​​ല്ലേ​​ജ് കു​​രി​​ശു​​മൂ​​ട്, ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍ എ​​ന്നി​​വ​​രും പ​​ദ്ധ​​തി​​യു​​ടെ സ​​ഹ​​കാ​​രി​​ക​​ളാ​​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up