x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ റോ​ഡ് ത​ക​ർ​ന്നു


Published: June 7, 2026 07:38 AM IST | Updated: June 7, 2026 07:38 AM IST

തി​രു​മേ​നി: ഇ​ടി​മി​ന്ന​ലി​ൽ റോ​ഡ് ത​ക​ർ​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട തി​രു​മേ​നി കോ​റാ​ളി റോ​ഡി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​മാ​ണ് റോ​ഡ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്.

റോ​ഡി​ന്‍റെ ടാ​റിം​ഗ് ഇ​ള​കി​ത്തെ​റി​ച്ച് കു​ഴി​ക​ളാ​യി മാ​റി. ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ദു​രി​ത​മാ​യി. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണിത്. കാ​വേ​രി​കു​ളം ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ന്ന പ്രാ​ധാ​ന്യ​മേ​റി​യ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും റോ​ഡി​ന്‍റെ വീ​തി കു​റ​വും കൃ​ത്യ​മാ​യി ഓ​വു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും ത​ക​ർ​ന്നു ക​ഴി​ഞ്ഞു.

പ​ഞ്ചാ​യ​ത്തം​ഗം പ്രി​ൻ​സ് വെ​ള്ള​ക്ക​ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 10 ല​ക്ഷം രൂ​പ റോ​ഡ് കോ​ൺ​ക്രീ​റ്റി​നും ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന​തോ​ടെ പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം പ്രി​ൻ​സ് വെ​ള്ള​ക്ക​ട പ​റ​ഞ്ഞു.

 

Tags : nattu vishesham road collapsed

Recent News

Corehub Up