x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ട​പ്പ​ള്ളി പൂ​വ​ത്തും​മൂ​ട്ടി​ല്‍ ഇ​ട​ഞ്ഞ ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ചു ത​ള​ച്ചു


Published: June 7, 2026 07:37 AM IST | Updated: June 7, 2026 07:37 AM IST

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പൂ​​വ​​ത്തും​​മൂ​​ട്ടി​​ല്‍ ഇ​​ട​​ഞ്ഞ ആ​​ന​​യെ മ​​യ​​ക്കു​​വെ​​ടി​വ​​ച്ചു ത​​ള​​ച്ചു. മാ​​ട​​പ്പ​​ള്ളി പൂ​​വ​​ത്തും​​മൂ​​ടി​​നു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് ആ​​ന ഇ​​ട​​ഞ്ഞ് ഓ​​ടി​​യ​​ത്. സ്വ​​കാ​​ര്യ​വ്യ​​ക്തി പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത ഉ​​ണ്ണി​​പ്പി​​ള്ളി ഗ​​ണേ​​ശ​​ന്‍ എ​​ന്ന ആ​​ന​​യാ​​ണ് ഇ​​ട​​ഞ്ഞ​​ത്. ഇ​​വി​​ടു​​ത്തെ തോ​​ട്ട​​ത്തി​​ലാ​​ണ് ആ​​ന​​യെ ത​​ള​​ച്ചി​​രു​​ന്ന​​ത്. ഇ​​വി​​ടെ​നി​​ന്ന് വ​​ടം പൊ​​ട്ടി​​ച്ച് ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

റോ​​ഡി​​ലൂ​​ടെ ഓ​​ടി മാ​​ട​​പ്പ​​ള്ളി ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തെ റ​​ബ​​ര്‍ തോ​​ട്ട​​ത്തി​​ലെ​​ത്തി. പാ​​പ്പാ​​ന്മാ​​ര്‍ അ​​നു​​ന​​യി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ആ​​ന വ​​ഴ​​ങ്ങി​​യി​​ല്ല. വ​​നം വ​​കു​​പ്പി​​ല്‍നി​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി​​യാ​​ണ് മ​​യ​​ക്കു​വെ​​ടി വ​​ച്ച​​ത്.

രാ​​ത്രി ആ​​ന​​യു​​ടെ അ​​ടു​​ക്ക​​ലേ​​ത്ത് എ​​ത്താ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ആ​​ന പൂ​​ര്‍​ണ​​മാ​​യും മ​​യ​​ങ്ങി​​യി​​രു​​ന്നി​​ല്ല. തു​​ട​​ര്‍​ന്ന് ഏ​​റെ നേ​​ര​​ത്തേ ശ്ര​​മ​​ഫ​​ല​​മാ​​യി ത​​ള​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ട​​ഞ്ഞ് ഓ​​ടു​​ന്ന​​തി​​നി​​ട​​യി​​ല്‍ റോ​​ഡ​​രി​​കി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്ത സ്‌​​കൂ​​ട്ട​​റി​​നും ബൈ​​ക്കി​​നും ത​​ക​​രാ​​ര്‍ സം​​ഭ​​വി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up