x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പച്ചപ്പിനൊരു കൈത്താങ്ങ്


Published: June 7, 2026 06:42 AM IST | Updated: June 7, 2026 06:42 AM IST

ഭാ​ര​തീ​പു​രം കാ​ർ​മ​ൽ​ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പി​റ​ന്നാ​ളി​നൊ​രു തൈ ​എ​ന്ന ഹ​രി​ത പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു ഫാ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി വൃ​ക്ഷ​ത്തൈ ന​ടു​ന്നു.

കാ​ർ​മ​ൽ​ഗി​രി സ്കൂ​ളി​ൽ പി​റ​ന്നാ​ളി​നൊ​രു തൈ പ​ദ്ധ​തി​

കു​ള​ത്തു​പ്പു​ഴ: ഭാ​ര​തീ​പു​രം കാ​ർ​മ​ൽ​ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പി​റ​ന്നാ​ളി​നൊ​രു തൈ ​എ​ന്ന വേ​റി​ട്ട ഹ​രി​ത പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​വ​ർ​ക്ക് വൃ​ക്ഷ​ത്തൈ​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും വീ​ട്ടി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​ത് പി​ന്നീ​ട് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് ഫാ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​സ്കൂ​ൾ ബ​ർ​സാ​ർ ഫാ.വ​ർ​ഗീ​സ് പു​ല്ലും​വി​ള തെ​ക്കെ​തി​ൽ , അ​ധ്യാ​പി​ക ബീ​ന തു​ട​ങ്ങി​യ​വ​ർ സ​ന്ദേ​ശം ന​ൽ​കി.

വ​ഴി​യോ​ര പ​ച്ച പ​ദ്ധ​തി

കൊ​ല്ലം : സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഴി​യോ​ര പ​ച്ച പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​രു​വി​ൽ ത​ണ​ലും മ​ധു​ര​ഫ​ല​വും ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച വ​ഴി​യോ​ര പ​ച്ച പ​ദ്ധ​തി കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ ഡോ.​ഉ​ദ​യ സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സ്കൗ​ട്ട്, നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ​കീം, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ നേ​ത്യ​ത്യ​ത്തി​ൽ ത​ങ്ക​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ർ​ണാ​ർ​ഡ്.​ആ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്കൂ​ൾ

പു​ത്തൂ​ര്‍: കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷ്വാ തെ​ക്കേ​ട​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബീ​നാ വ​ര്‍​ഗീ​സ് പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ല്‍​കി. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ക്കോ ക്ല​ബ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യ വി​നി​ത വി. ​കു​മാ​രി , അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബാ​ർ അ​സോ​സി​യേ​ഷ​ൻ പരിസ്ഥിതി ദിനാചരണം

കൊ​ല്ലം: ബാ​ർ അ​സോ​സി​യേ​ഷ​ൻ, കൊ​ല്ലം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ നി​യു​ക്ത കോ​ട​തി സ​മു​ച്ച​യ സ്ഥ​ല​ത്തു പ​രി​സ്ഥി​തി ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കൊ​ല്ലം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് മോ​ഹ​ൻ ജോ​ർ​ജ്‌ മാ​വി​ൻ തൈ ​ന​ട്ടു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ പി.​ബി.​ശി​വ​ൻ, കൊ​ല്ലം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​ട്ടി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് രേ​ഖ ലോ​റി​യ​ൻ, കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. ഓ​ച്ചി​റ എം. ​അ​നി​ൽ​കു​മാ​ർ, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ബി.​മ​ഹേ​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗാ​ന്ധി​ഭ​വ​നിൽ പരിസ്ഥിതി ദിനാചരണം

പ​ത്ത​നാ​പു​രം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നാ​പു​രം വി​ജി​ല​ന്‍​സ് റേ​ഞ്ച് ഫോ​റസ്റ്റ് ഓ​ഫീ​സ​ര്‍ എ. ​നി​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ എം​ഡി ബി. ​ശ​ശി​കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഭി​ലാ​ഷ് ,ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. അ​നു, ആ​ര്‍. പാ​ര്‍​വ​തി, ആ​ര്‍. സാ​ജു , ഗാ​ന്ധി​ഭ​വ​ന്‍ അ​ഡ്മി​നി​സ്റ്റ​റ്റീ​വ് ഓ​ഫീ​സ​ര്‍ ബി. ​മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു

 

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up