കടുത്തുരുത്തിയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ എഐ സാക്ഷരതാ മണ്ഡലമായി മാറ്റിയെടുക്കാനുള്ള എഐ ഐക്യം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി
കടുത്തുരുത്തി: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്മാനുവേല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന 100 ശതമാനം എഐ സാക്ഷരതാ പദ്ധതിയായ എഐ-ഐക്യം (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്‍ കടുത്തുരുത്തി അഡ്വാന്‍സ്മെന്റ് മിഷന്) തുടക്കമായി.
സമ്മേളനത്തിൽ മന്ത്രി മോന്‍സ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇമ്മാനുവല്‍ ഫൗണ്ടേഷനും മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശേരിയാണ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുക. യോഗത്തില്‍ ഫ്രാന്‍സ് ജോര്‍ജ് എംപി പങ്കെടുത്തു.
‘വിരല്‍ത്തുമ്പില്‍ ഇനി വിശ്വം നേടാം’ എന്ന ടാഗ്ലൈനോടെ ഇമ്മാനുവല്‍ ഫൗണ്ടേഷന് വിഭാവനം ചെയ്ത മിഷന്, കടുത്തുരുത്തിയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ എ ഐ സാക്ഷരതാ മണ്ഡലമായി മാറ്റിയെടുക്കാനുള്ള ജനകീയ മുന്നേറ്റമാണ് നടത്തുന്നത്.
ഇമ്മാനുവല്‍ ഫൗണ്ടേഷന് പ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ, സമുദായ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam