മന്ത്രി മോൻസ് ജോസഫിന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം.
കുറവിലങ്ങാട്: മന്ത്രി മോൻസ് ജോസഫിന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജോസ്മോൻ മുണ്ടക്കൽ, സുനു ജോർജ്, മാഞ്ഞൂർ മോഹൻകുമാർ, ആൻമരിയ ജോർജ്, ഷിബി മത്തായി, ഒ. ആർ വിജേഷ്., സിബി മാണി തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി മോൻസ് ജോസഫ് മറുപടി പ്രസംഗം നടത്തി.
Tags : Local News Nattuvishesham Kottayam