x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​​തി പി​ടി​യി​ൽ


Published: June 7, 2026 07:30 AM IST | Updated: June 7, 2026 07:30 AM IST

വി​​ജീ​​ഷ്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞ പ്ര​​തി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ചെ​​മ്പ് തു​​രു​​ത്തു​​മ്മ സ്വ​​ദേ​​ശി വി​​ജീ​​ഷി (41) നെ​​യാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​ലാ​യി​രു​ന്നു സം​​ഭ​​വം.

വൈ​​ക്കം സ്വ​ദേ​ശി​നി​യാ‍യ 17കാ​​രി​​യു​​ടെ വീ​​ട്ടി​​ൽ മ​​റ്റാ​​രും ഇ​​ല്ലാ​​ത്ത സ​​മ​​യ​​ത്ത് അ​​തി​​ക്ര​​മി​​ച്ച് ക​​യ​​റി ഇ​​യാ​​ൾ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കു​​ത​​റി​യോ​​ടി​​യ പെ​​ൺ​​കു​​ട്ടി സ​​മീ​​പ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ബ​​ന്ധു​​ക്ക​​ളോ​​ട് വി​​വ​​രം പ​​റ​​ഞ്ഞു. ഈ​​സ​​മ​​യം പ്ര​​തി അ​​വി​​ടെ​നി​​ന്നു ക​​ട​​ന്നു​ക​​ള​​ഞ്ഞു.

തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ളോ​​ടൊ​​പ്പം സ്റ്റേ​​ഷ​​നി​​ലെ​​ത്തി പ​​രാ​​തി ന​​ൽ​​കി. പെ​​ൺ​​കു​​ട്ടി​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ ക​​ണ്ണൂ​​രി​​ൽ​നി​​ന്നാ​​ണ് വെ​​ള്ളി​​യാ​​ഴ്ച പ്ര​​തി അ​​റ​​സ്റ്റി​​ലാ​​യ​​ത്. നി​​ര​​വ​​ധി​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ഇ​​യാ​​ളെ കോ​​ട​​തി റി​​മാ​​ൻ​ഡ് ചെ​​യ്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up