x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം നി​റ​ഞ്ഞു, യാ​ത്രാദു​രി​തം


Published: June 7, 2026 07:33 AM IST | Updated: June 7, 2026 07:33 AM IST

പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്‌​​റ്റേ​​ഷ​​ന് സ​​മീ​​പം വെ​​ള്ളൂ​​ർ ജം​​ഗ്ഷ​​നി​ൽ വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യ അ​​ടി​​പ്പാ​​ത.

വെ​ള്ളൂ​​ർ:​ വെ​​ള്ളൂ​​ർ-​പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്‌​​റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ വെ​​ള്ളൂ​​ർ ജം​​ഗ്ഷ​​നി​​ലെ​​യും തൊ​​ണ്ണൂ​​റി​​ലേ​​യും അ​​ടി​​പ്പാ​​ത​​ക​​ളി​​ൽ ചെ​​ളി​​യും വെ​​ള്ള​​വും കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഗ​​താ​​ഗ​​തം ദു​​ഷ്‌​​ക​​ര​​മാ​​യി. ഒ​​രു​ പ​​തി​​റ്റാ​​ണ്ടു​​മു​​മ്പ് നി​​ർ​​മി​​ച്ച ഈ ​​അ​​ടി​​പ്പാ​​ത​​ക​​ളി​​ലെ നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത മൂ​​ലം മ​​ഴ​​ക്കാ​​ല​​ത്ത് ചെ​​ളി​​യും വെ​​ള്ള​​വും കെ​​ട്ടി​​നി​​ന്ന് കാ​​ൽ​​ന​​ട​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​യാ​​ത്ര​ക്കാ​​ർ​​ക്കും ഒ​​രു​​പോ​​ലെ യാ​​ത്ര ദു​​രി​​ത​​പൂ​​ർ​​ണ​​മാ​​കു​​ന്നു.​ ര​​ണ്ട് അ​​ടി​​പ്പാ​​ത​​ക​​ളി​​ലും മ​ഴ​വെ​​ള്ളം ഒ​​ഴു​​കി പോ​​കു​​ന്ന​​തി​​നാ​​യി തീ​​ർ​​ത്ത ഓ​​ട​​യി​​ലേ​​ക്ക് വെ​​ള്ളം ഒ​​ഴു​​കു​​ന്നി​​ല്ല.

​​വെ​​ള്ളൂ​​ർ ജം​​ഗ്ഷ​​നി​​ലെ അ​​ടി​​പ്പാ​​ത​​യി​​ലെ​​ത്തു​​ന്ന വെ​​ള്ളം പു​​ഴ​​യി​​ലേ​​ക്ക് ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നു തീ​​ർ​​ത്ത ഓ​​ട​​യ്ക്ക് സ​​മീ​​പ​​വും തൊ​​ണ്ണൂ​​രി​​ലെ അ​​ടി​​പ്പാ​​ത​​യു​​ടെ ന​​ടു​​ഭാ​​ഗ​​ത്തും ചെ​​ളി​​യും​​വെ​​ള്ള​​വും കെ​​ട്ടി​​നി​​ൽ​​ക്കു​​ക​​യാ​​ണ്.​ വെ​​ള്ളൂ​​രി​​ലെ ര​​ണ്ടാ​​യി വേ​​ർ​​തി​​രി​​ച്ച അ​​ടി​​പ്പാ​​ത​​യു​​ടെ ഒ​​രു ഭാ​​ഗ​​ത്ത് പെ​​യ്ത്തു​വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തി​​നാ​​യി തീ​​ർ​​ത്ത ഓ​​ട​​യു​ടെ മീ​​തെ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന സ്ലാ​​ബു​​ക​​ൾ ഇ​​ള​​കി​​ക്കി​​ട​​ക്കു​​ന്ന​​ത് കാ​​ൽ​ന​​ട​​ക്കാ​​ർ​​ക്ക് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​ണ്.​

റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ത്തു​​നി​​ന്നും ഒ​​ഴു​​കി​​യെ​​ത്തു​​ന്ന മ​ഴ​വെ​​ള്ളം ഓ​​ട​​യി​​ലേ​​യ്ക്ക് എ​​ത്താ​​ത്ത​​വി​​ധ​​ത്തി​​ൽ ഓ​​ട​​യി​​ൽ ചെ​​ളി​​യും മ​​ണ്ണും നി​​റ​​ഞ്ഞ് നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.​ ക​​ന​​ത്ത മ​​ഴ പെ​​യ്യു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ടി​​പ്പാ​​ത​​യി​​ൽ മു​​ട്ടോ​​ളം വെ​​ള്ള​​മു​​യ​​രും.​ മൂ​​ന്ന് വ​​ർ​​ഷം മു​​മ്പ് റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​ല​​ത്തി​​നു സ​​മീ​​പം പു​​ഴ​​യു​​ടെ തീ​​ര​​മി​​ടി​​ഞ്ഞ് ഓ​​ട​​യ​​ട​​ക്കം ത​​ക​​ർ​​ന്ന് ക​​ന​​ത്ത നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.​ ഇ​​വി​​ടെ ദി​​നം​​പ്ര​​തി തീ​​ര​​മി​​ടി​​ഞ്ഞി​​ട്ടും റെ​​യി​​ൽ​​വേ സം​​ര​​ക്ഷ​​ണ​ഭി​​ത്തി നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ല.

അ​​ടി​​പ്പാ​​ത​​ക​​ളി​​ലെ ചെ​​ളി​​യും വെ​​ള്ള​​വും നീ​​ക്കി യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് ഉ​​ട​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് റെ​​യി​​ൽ​​വേ റോ​​ഡ് വി​​ഭാ​​ഗം സീ​​നി​​യ​​ർ സെ​​ക്‌​ഷ​​ൻ എ​​ൻ​ജി​​നി​​യ​​ർ​​ക്ക് സി​​പി​എം ​വെ​​ള്ളൂ​​ർ ലോ​​ക്ക​​ൽ ക​​മ്മ​​ിറ്റി പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഓ​​ട​​യി​​ലെ ചെ​​ളി​​യും മ​​ണ്ണും നീ​​ക്കി വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ പ​​ണി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഈ ​​ഓ​​ട തെ​​ളി​​ക്ക​​ൽ താ​​ത്കാ​​ലി​​ക പ​​രി​​ഹാ​​ര​​മേ ഉ​​ണ്ടാ​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം പ​​ഴ​​യ​​പ​​ടി​​യാ​​കു​​മെ​​ന്നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

അ​​ടി​​പ്പാ​​ത​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത പ​​രി​​ഹ​​രി​​ച്ച് വെ​​ള്ള​​ക്കെ​​ട്ടി​​ന് ശാ​​ശ്വ​​ത​​പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്കാ​​ൻ റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up