x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാൻ വി​നോ​ദ,തീ​ര്‍​ഥാ​ട​ന യാ​ത്ര​ക​ളു​മാ​യി കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി


Published: June 7, 2026 06:37 AM IST | Updated: June 7, 2026 06:37 AM IST

കൊ​ല്ലം : മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​മാ​സം വി​വി​ധ വി​നോ​ദ, തീ​ര്‍​ഥാ​ട​ന യാ​ത്ര​ക​ള്‍ ഒ​രു​ക്കും. 14 മു​ത​ല്‍ ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും.

14 ന് ​രാ​വി​ലെ അ​ഞ്ചി​ന് ഇ​ല്ലി​ക്ക​ല്‍ ക​ല്ല് - ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ഉ​ല്ലാ​സ​യാ​ത്ര​യും, അ​ന്നേ ദി​വ​സം രാ​വി​ലെ ആ​റി​ന് ക​ല്ലാ​ര്‍ - പൊന്മുടി വി​നോ​ദ​യാ​ത്ര​യും പു​റ​പ്പെ​ടും. 18 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് കൊ​ട്ടി​യൂ​ര്‍ തീ​ര്‍​ഥാ​ട​ന യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​യാ​ത്ര​യി​ല്‍ പെ​രു​ന്ന, ഏ​റ്റു​മാ​ന്നൂ​ര്‍, പ​റ​ശി​നി​ക്ക​ട​വ്, മാ​മാ​നം, മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി, തി​രു​നെ​ല്ലി എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ലെ ദ​ര്‍​ശ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

26 ന് ​വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ര്‍ തീ​ര്‍​ഥാ​ട​ന യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ക്യൂ ​നി​ല്‍​ക്കാ​തെ ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള പ്ര​ത്യേ​ക സ്ലോ​ട്ട് സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മ​മ്മി​യൂ​ര്‍, പു​ന്ന​ത്തൂ​ര്‍​ക്കോ​ട്ട, തൃ​പ്ര​യാ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ചോ​റ്റാ​നി​ക്ക​ര എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളും ഈ ​യാ​ത്ര​യി​ല്‍ സ​ന്ദ​ര്‍​ശി​ക്കും.

28-ന് ​രാ​വി​ലെ അ​ഞ്ചി​ന് വാ​ഗ​മ​ണ്‍ - പ​രു​ന്തും​പാ​റ ഉ​ല്ലാ​സ​യാ​ത്ര​യും, ഇ​തേ ദി​വ​സം കാ​ട്ടി​ല്‍​മേ​ക്ക​തി​ല്‍ - തെ​ക്ക​ന്‍ ഗു​രു​വാ​യൂ​ര്‍ തീ​ര്‍​ത്ഥാ​ട​ന യാ​ത്ര​യും ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 8921950903, 9188933734.

Tags : Local News Nattuvishesham Kollam

Recent News

Corehub Up