ചെറുപുഴ: പാടിയോട്ടുചാൽ ഭദ്രദീപം ലയൺസ് ക്ലബിന്റെ വയോജന ക്ഷേമ പദ്ധതിയായ സാന്ത്വനം പദ്ധതിക്കു തുടക്കമായി. ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്തിലെ വയോജനങ്ങൾക്ക് സൗജന്യ വീൽചെയറുകളും വിതരണം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജീവ് ജയിംസ് അധ്യക്ഷത വഹിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ മുഖ്യാതിഥിയായിരുന്നു.ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ക്ലബ് സെക്രട്ടറി പദ്മനാഭൻ പലേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലീന വില്യംസ്, കെ.ഡി. പ്രവീൺ, ലളിതാ ബാബു, ചെറുപുഴ എസ്ഐ ക്ലിന്റ് മാത്യു, പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസ്, പി.വി. വിജയൻ, മാനുവൽ മാപ്പിളപറമ്പിൽ, പ്രിൻസ് വെള്ളക്കട, ടി.പി. ചന്ദ്രൻ, ജമീല കോളയത്ത്, വിജി കെ. ജോൺ, കെ.പി. തങ്കമണി, രാഷ്ട്രീയ കക്ഷി നേതാക്കളായ മഹേഷ് കുന്നുമ്മൽ, ആർ.കെ. പദ്മനാഭൻ, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി. രാജു, ബെന്നി ജോൺ, ലയൺസ് ക്ലബ് സോൺ ചെയർമാൻ ജിമ്മി തോമസ്, വ്യാപാരി പ്രതിനിധികളായ എം. കൃഷ്ണൻ, സനൂപ്, ഫാ. വർഗീസ് വി. ഫിലിപ്പോസ്, അനൂപ് തോമസ്, ക്ലബ് ട്രഷറർ ശശിധരൻ പലേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മലബാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഷുഗർ, ബിപി പരിശോധനാ ക്യാമ്പും നടന്നു.
Tags : nattu vishesham Pati Yottuchal Santhvanam project