x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 30 ല​ക്ഷം ത​ട്ടി​യ കേ​സി​ല്‍ മൂ​ന്നു​പേ​ർ പി​ടി​യി​ൽ


Published: June 7, 2026 06:40 AM IST | Updated: June 7, 2026 06:40 AM IST

രമ്യ, സജിത്ത്, ഷമീർ

ക​ട​യ്ക്ക​ല്‍ : ചി​ത​റ​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ​പ്ര​തി ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്തി​ന​ടു​ത്ത് ഇ​ട​ത്തേ​ക്കോ​ണം പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ര​മ്യ (27), ര​മ്യ​യു​ടെ സു​ഹൃ​ത്ത് ചി​റ​യി​ന്‍​കീ​ഴ് സ​ര​ളാ ഭ​വ​നി​ല്‍ ഗോ​ള്‍​ഡ​ന്‍ സ​ജി​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ജി​ത്ത് (30), ക​ണ്ണ​നെ​ലൂ​ര്‍ സ്വ​ദേ​ശി ഷ​മീ​ര്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ല്‍​ത്താ​ഫി​നെ ചി​ത​റ പോ​ലീ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

സം​സ്ഥാ​ന​ത്ത് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ചി​ത​റ പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ര​മ്യ സ​മാ​ന​മാ​യ കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ടു​ക​യും ജ​യി​ലി​ല്‍ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ജ​യി​ലി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ചി​ത​റ​യി​ലും ക​ട​യ്ക്ക​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള നാ​ലോ​ളം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്കു​പ്പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 30 ല​ക്ഷ​ത്തോ​ളം യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​വു​മാ​യി ചേ​ര്‍​ന്ന് ര​മ്യ ത​ട്ടി​യെ​ടു​ത്ത​ത്.

ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നു മു​മ്പ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ​ത്തു​ക​യും ആ ​പ്ര​ദേ​ശ​ത്തെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ ആ​ദ്യ പ​ണി. ഇ​ട​ത്ത​രം പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൈ​കു​ഞ്ഞു​മാ​യി​ട്ടാ​കും മി​ക്ക​പ്പോ​ഴും എ​ത്തു​ക. അ​തി​നാ​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ സം​ശ​യം ആ​ര്‍​ക്കും തോ​ന്നാ​റി​ല്ല. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് നാ​ലു മു​ത​ല്‍ മെ​യ് 13 വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ചി​ത​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ള്‍ മു​ക്കു​പ്പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 30 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്.

പി​ടി​യി​ലാ​യ ര​മ്യ​യും ഭ​ര്‍​ത്താ​വ് എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വും പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളി​ലെ പൊ​രു​ത്ത​കേ​ട് സം​ബ​ന്ധി​ച്ചു സ്ഥാ​പ​ന ഉ​ട​മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത ചി​ത​റ പോ​ലീ​സ് പ്ര​തി​യാ​യ കൊ​ല്ലം സ്വ​ദേ​ശി അ​ല്‍​ത്താ​ഫി​നെ ആ​ദ്യം പി​ടി​കൂ​ടി. ഇ​യാ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്ത​ത്. ഒ​ളി​വി​ല്‍ പോ​യ ര​മ്യ​യെ​യും സ​ജി​ത്തി​നെ​യും പ​ര​വൂ​രി​ല്‍ നി​ന്നും ഷ​മീ​റി​നെ ക​ണ്ണ​നെ​ല്ലൂ​രി​ല്‍ നി​ന്നു​മാ​ണ് ചി​ത​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ട​യ്ക്ക​ല്‍ പോ​ലീ​സും പ്ര​തി​ക​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ ര​ണ്ടു​കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്കും ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സി​ല്‍ വ്യാ​ജ​ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ നി​ര്‍​മി​ച്ച​വ​രെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നും പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up