x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​റാ​ണം​മൂ​ഴി​യി​ലു​മു​ണ്ട് തേ​ക്ക​ടി... സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ക​ക്കു​ടു​മ​ൺ


Published: June 7, 2026 04:23 AM IST | Updated: June 7, 2026 04:23 AM IST

ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം

റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തേ​ക്ക​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​കൃ​തിമ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആവ​ശ്യം. പ​രി​സ്ഥി​തി​ ദി​ന​ത്തി​ൽ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ​യെ പ​ങ്കെ​ടു​പ്പി​ച്ച് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​കൃ​തി​യാ​ത്ര പു​തി​യ വ​ഴി​ത്തി​രി​വാ​യി​.

തേ​ക്ക​ടി​യോ​ട് സാ​ദൃ​ശ്യം തോ​ന്നു​ന്ന ക​ക്കു​ടു​മ​ണ്ണി​ന്‍റെ കാ​ന​നഭം​ഗി​യി​ൽ ഇ​ട​വ​പ്പാ​തികൂ​ടി വി​സ്മ​യം തീ​ർ​ത്ത​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്.

പ്ര​കൃ​തിസൗ​ന്ദ​ര്യം നു​ക​രാ​ൻ ദൂ​രസ്ഥ​ല​ങ്ങ​ളി​ലേ​ക്കയാ​ത്ര പോകു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ വിനോദസഞ്ചാരി​ക​ളു​ടെ ക​ണ്ണു ത​ട്ടാ​തെ ഇ​ത്ര​യും കാ​ലം പ്ര​കൃ​തി ഒ​ളി​പ്പി​ച്ചുവ​ച്ച കു​ക്കു​ട​മ​ണ്ണി​ന്‍റെ ദൃ​ശ്യഭം​ഗി ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​ തീ​രു​മാ​നം .

കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

ക​ക്കു​ടു​മ​ൺ തേ​ക്ക​ടി റോ​ഡ്, പെ​രു​ന്തേ​ന​രു​വി, പ​ന്നം​കു​ട​ന്ത​യ​രു​വി, ക​ട്ടി​ക്ക​ൽ അ​രു​വി തു​ട​ങ്ങിയ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ​വി ട്രി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ക​ക്കു​ടു​മ​ൺ ക​രി​കു​ളം മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്താറു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് പ​റ​ഞ്ഞു.

കു​ടും​ബ​വു​മൊ​ത്ത് ക​രി​കു​ളം ക​ക്കു​ടു​മ​ൺ റോ​ഡി​ലൂ​ടെ വ​ന​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​രു മ​ഴ​ക്കാ​ല ഡ്രൈ​വിം​ഗ് സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കും. മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന നി​ര​വ​ധി അ​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മ​ട​ക്ക​മു​ള്ള കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​കൃ​തി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ക​ക്കു​ടു​മ​ൺ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന​ത്. ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം, അ​പ​ക​ട ഭീ​തി​യോ ആ​ശ​ങ്ക​യോ ഇ​ല്ലാ​തെ കു​ട്ടി​ക​ൾക്ക് ഇ​റ​ങ്ങ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണെ​ന്നത് മറ്റൊരു പ്ര​ത്യേ​ക​തയാണ്.

ടൂ​റി​സം വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തും: എം​എ​ൽ​എ

പ്ര​കൃ​തിസൗ​ന്ദ​ര്യംകൊ​ണ്ട് ഏ​തു പ്ര​ദേ​ശ​ത്തെ​യും വെ​ല്ലു​ന്ന​താ​ണ് റാ​ന്നി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ വി​നോ​ദസ​ഞ്ചാ​രി​ക​ൾപോ​ലും നാ​റാ​ണം​മൂ​ഴി​യി​ലെ ക​ക്കു​ടു​മ​ൺ അ​ട​ക്ക​മു​ള്ള റാ​ന്നി​യു​ടെ മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് ഖേ​ദ​ക​രം.

മ​ഴ​ക്കാ​ല​ത്തു മാ​ത്രം ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളെ കൂ​ടു​ത​ൽ കാ​ലം ജ​ലസ​മൃ​ദ്ധ​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ​യും ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും സ​ഹാ​യം തേ​ടു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

 

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up