x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ല്‍ സ്‌​കൂ​ളി​ന്‍റെ മതിൽക്കെട്ട് ത​ക​ര്‍​ന്നു


Published: June 7, 2026 04:29 AM IST | Updated: June 7, 2026 04:29 AM IST

ക​ന​ത്ത മ​ഴ​യി​ല്‍ തൃ​ക്ക​ള​ത്തൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ മതിൽക്കെട്ട്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ല്‍ തൃ​ക്ക​ള​ത്തൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ മതിൽക്കെട്ട് ത​ക​ർ​ന്നു. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​നോ​ടും ക്ലാ​സ് മു​റി​ക​ളോ​ടും വ​ള​രെ അ​ടു​ത്താ​യാ​ണ് മ​തി​ല്‍ പാ​തി ഇ​ടി​ഞ്ഞി നി​ല​യി​ൽ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത് കെ​ട്ടി​ട​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും.

മ​തി​ല്‍ക്കെട്ട് ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള ഗ്രൗ​ണ്ട് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഉ​ട​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് തൃ​ക്ക​ള​ത്തൂ​ര്‍ യൂ​ണി​റ്റ് ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up