കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന അങ്കമാലി–കുണ്ടന്നൂര്‍ ആറുവരി ബൈപ്പാസ് എട്ടു വരിയാക്കി വികസിപ്പിക്കാന്‍ സക്കാര്‍ തലത്തില്‍ ആലോചന. ഇക്കാര്യം നിലവില്‍ പരിഗണനയിലാണെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിപ്പെടുത്തുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. അങ്കമാലി കരയാപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെ നിലവില്‍ ആറു വരിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചിയിലെ നിലവിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് എട്ട് വരിയാക്കി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ആലോചന.
അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്റര്‍ നീളുന്നതാണ് ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേ. 18 വില്ലേജുകളിലായി 290.05 ഹെക്ടര്‍ സ്ഥലമാണ് ആറു വരി പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. എട്ടു വരിയാക്കി ഉയര്‍ത്തുന്നതോടെ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടി വരും.
6000 കോടി രൂപ ചെലവിലാണ് 44.7 കിലോമീറ്റര്‍ നീളുന്ന ആറുവരി പാതയുടെ പദ്ധതി വിഭാവനം നേരത്തെ നടന്നത്. കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ് . പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം പദ്ധതിയിട്ടിരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള 3എ പുനര്വിജ്ഞാപനത്തിനുള്ള നീക്കങ്ങളും സര്‍വേ ജോലികളും നടക്കുകയാണ്.
പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. ഇതു നഗരത്തിനുള്ളിലെ തിരക്ക് കുറയുന്നതിനും സഹായകമാകും.
Tags : Local News Nattuvishesham Ernakulam