x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി ദിനാഘോഷം


Published: June 7, 2026 02:43 AM IST | Updated: June 7, 2026 02:43 AM IST

ഭീ​മ​ന​ടി: ഫെ​ഡ​റ​ൽ ബാ​ങ്ക് ഭീ​മ​ന​ടി ശാ​ഖ​യി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് സോ​ണ​ൽ ഹെ​ഡ് ബി​നു തോ​മ​സ് ശാ​ഖാ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ക്ല​സ്റ്റ​ർ മേ​ധാ​വി രാ​ഹു​ൽ കൃ​ഷ്ണ​ൻ, ഭീ​മ​ന​ടി ബ്രാ​ഞ്ച് മേ​ധാ​വി ജി​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൃ​ക്ക​രി​പ്പൂ​ർ: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ൽ പ്ലാ​വി​ൻ തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള നി​ർ​വ​ഹി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തൃ​ക്ക​രി​പ്പൂ​ർ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ദീ​പ ര​മേ​ഷ് നി​ർ​വ​ഹി​ച്ചു. എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സ്നേ​ഹ കു​ട്ടി​ക​ൾ​ക്ക് ഫ​ല​വൃ​ക്ഷത്തൈ​ക​ൾ കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ. ​ര​ജി​ന, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രൂ​പേ​ഷ് മെ​ർ​വി​ൻ, മു​ഖ്യാ​ധ്യാ​പി​ക ഇ.​കെ. ബൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ർ​ഗോ​ഡ്: ബി​ന്ദു ജ്വ​ല്ല​റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ജി​ത് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ബി​ന്ദു ജ്വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​വി. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 500 ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ആ​ഗോ​ള​താ​പ​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ. ​കെ.​വി. അ​ജി​തേ​ഷ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Environment Day

Recent News

Corehub Up