x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു; അ​ങ്ങി​ങ്ങ് നാ​ശ​ന​ഷ്ടം


Published: June 7, 2026 02:51 AM IST | Updated: June 7, 2026 02:51 AM IST

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ ജി​ല്ല​യു​ടെ മി​ക്ക​വാ​റും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി. രാ​വി​ലെ ഒ​മ്പ​തോ​ടെ തു​ട​ങ്ങി​യ മ​ഴ മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​കിട്ട് വ​രെ നീ​ണ്ടു. പ​ല​യി​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ര​ണ്ടു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​നൊ​പ്പം മ​തി​ലി​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും അ​ങ്ങി​ങ്ങ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

കാ​സ​ർ​ഗോ​ഡ് മ​ധൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു. ര​ണ്ടു സ്കൂ​ട്ട​റു​ക​ൾ​ക്കും ഒ​രു വാ​നി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി. കാ​സ​ർ​ഗോ​ഡ് നി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്.
ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്യാ​ൺ റോ​ഡി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണു.

ദേ​ശീ​യ​പാ​ത​യി​ലും സ​മീ​പ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ലു​മാ​യാ​ണ് ക​ല്ലു​ക​ൾ പ​തി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ളാ​ൽ ക​ല്ലം​ചി​റ സ്വ​ദേ​ശി​ക​ളാ​യ പ്രി​യേ​ഷ് ജോ​ർ​ജ് (33), വി​ഷ്ണു (20) എ​ന്നി​വ​ർ​ക്കാ​ണ് കൈ​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹൊ​സ്ദു​ർ​ഗ് സി​എ​സ്ഐ പ​ള്ളി​യു​ടെ​യും മ​തി​ലി​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണി​രു​ന്നു.

പ​ന​യാ​ൽ വി​ല്ലേ​ജി​ലെ തോ​ക്കാ​ന​ത്ത് കു​ന്നൂ​ച്ചി-​ചെ​ർ​ക്ക​പ്പാ​റ റോ​ഡി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു​വീ​ണു. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഉ​പ്പ​ള കൈ​ക്ക​മ്പ​യി​ലെ ഖാ​ലി​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു


പാ​ണ​ത്തൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മ​തി​ലി​നോ​ട് ചേ​ർ​ന്നു​നി​ന്നി​രു​ന്ന മ​രം ആ​ശു​പ​ത്രി വ​ള​പ്പി​ലെ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​നു മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. മ​തി​ൽ ഏ​റെ​നാ‍​ളാ​യി കാ​ല​പ്പ​ഴ​ക്കം മൂ​ലം ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​ടി​ഞ്ഞു​വീ​ഴു​മ്പോ​ൾ തൊ​ട്ട​ടു​ത്ത് ആ​ളു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ബി. ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റീ​ന തോ​മ​സ്, പ്ര​സീ​ത റാ​ണി, എം. ​ഷി​ബു, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഗ​ണേ​ഷ് ഷേ​ണാ​യ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്ര​വ്യ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബൈ​ജു, സി​നി സെ​ബാ​സ്റ്റ്യ​ൻ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ മൈ​ക്കി​ൾ പൂ​വ​ത്താ​നി, എം. ​അ​ബ്ബാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പെരിയയിൽ സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്കൊ​പ്പം ദേ​ശീ​യ​പാ​ത​യി​ലും വെ​ള്ളം ക​യ​റി

പെ​രി​യ: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലു​ട​നീ​ളം സ​ർ​വീ​സ് റോ​ഡു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നൊ​പ്പം പെ​രി​യ മു​ത​ൽ മൈ​ലാ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പാ​ത​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​വാ​റാ​യി​ട്ടും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കൃ​ത്യ​മാ​യി വ​ഴി​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​നി​ട​യി​ൽ റോ​ഡ് തി​രി​ച്ച​റി​യാ​നാ​കാ​തെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പെ​രി​യ ബ​സാ​റി​ലെ അ​ടി​പ്പാ​ത​യും മു​ങ്ങി​യ നി​ല​യി​ലാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് വെ​ള്ളം താ​ഴേ​ക്കു പ​തി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ദ്വാ​ര​ങ്ങ​ളു​ടെ വ​ലി​പ്പം കു​റ​വാ​യ​തും ഉ​ള്ള​വ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് അ​ട​ഞ്ഞു​പോ​യ​തു​മാ​ണ് ആ​റു​വ​രി​പ്പാ​ത​യി​ൽ ത​ന്നെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​റ്റി​ട​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു​ള്ള വെ​ള്ള​മു​ൾ​പ്പെ​ടെ സ​ർ​വീ​സ് റോ​ഡി​ലേ​ക്കു പ​തി​ച്ച​തോ​ടെ സ​ർ​വീ​സ് റോ​ഡു​ക​ൾ പു​ഴ പോ​ലെ​യാ​യി.

 

Tags : Nattuvishesham Local News Heavy rain

Recent News

Corehub Up