x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര​മാ​സം മു​മ്പ് തു​റ​ന്നു​കൊ​ടു​ത്ത മെ​ക്കാ​ഡം റോ​ഡ് വി​ണ്ടു​കീ​റി; താ​ന്നി​യ​ടി-​ത​ടി​യം​വ​ള​പ്പ് റോ​ഡ് അ​പ​ക​ട​ത്തി​ല്‍


Published: June 7, 2026 02:40 AM IST | Updated: June 7, 2026 02:40 AM IST

കാ​ഞ്ഞി​ര​ടു​ക്കം: ഒ​ന്ന​ര​മാ​സം മു​മ്പ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത മെ​ക്കാ​ഡം റോ​ഡ് വി​ണ്ടു​കീ​റി​യ നി​ല​യി​ല്‍. താ​ന്നി​യ​ടി-​ത​ടി​യം​വ​ള​പ്പ് റോ​ഡി​ലെ താ​ന്നി​യ​ടി ഭാ​ഗ​ത്താ​ണ് നീ​ള​ത്തി​ല്‍ വി​ള്ള​ല്‍ കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ചെ​റു​താ​യി​ട്ട് വി​ള്ള​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് ക​ന​ത്ത​മ​ഴ​യ്ക്കു​ശേ​ഷം ഉ​ച്ച​യോ​ടെ വ​ലി​യ തോ​തി​ല്‍ വി​ള്ള​ല്‍ രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ റോ​ഡ് താ​ഴ്ന്നു​പോ​യി​ട്ടു​മു​ണ്ട്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​റ​ത്തേ​ക്ക് ത​ള്ളി​നി​ല്‍​ക്കു​ക​യാ​ണ്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി എ​ടു​ത്തി​ട്ട മ​ണ്ണ് ശ​രി​യാം​വ​ണ്ണം ഉ​റ​പ്പി​ക്കാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം വി​ള്ള​ല്‍ വീ​ണ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തി​രി​ക്കാ​ന്‍ റോ​ഡ് പ​ണി​ക്കാ​ര്‍ ആ ​ഭാ​ഗ​ത്ത് സി​മ​ന്‍റ് ക​ല​ക്കി​യൊ​ഴി​ച്ചു. എ​ന്നാ​ല്‍ ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​ത് ഒ​ലി​ച്ചു​പോ​യി.

ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി വ​ന്നാ​ല്‍ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വി​ള്ള​ല്‍ വീ​ണ ഭാ​ഗം വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടു​കാ​ര്‍ ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് 1.4 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള താ​ന്നി​യ​ടി-​ത​ടി​യം​വ​ള​പ്പ് റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

 

 

Tags : Macadam road Nattuvishesham Local News

Recent News

Corehub Up