Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonsoonSession

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; ആ​ദ്യ​ദി​നം പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തോ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ആ​​​​ദ്യ​​​​ദി​​​​നം പി​​​​രി​​​​ഞ്ഞു. രാ​​​​വി​​​​ലെ 11ന് ​​​​ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സാ​​​​മാ​​​​ജി​​​​ക​​​​രെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

പി​​​​ന്നീ​​​​ട് ചോ​​​​ദ്യോ​​​​ത്ത​​​​ര​​​വേ​​​​ള​​​​യി​​​​ലേ​​​​ക്കു ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ക​​​​ട​​​​ന്നെ​​​​ങ്കി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സും ഡി​​​​എം​​​​കെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​വു​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷാ​​​​ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യും അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര കൊ​​​​ള്ള​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ, ത​​​​മി​​​​ഴ്നാ​​​​ട്-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ മേ​​​​ക്കാ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​എം​​​​കെ​​​​യും സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി.

പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്നു ഡി​​​​എം​​​​കെ അ​​​​ക​​​​ലം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ര​​​​സ്പ​​​​രം സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം. ബ​​​​ഹ​​​​ള​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​വ​​​​രെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ ഇ​​​​രു​​​സ​​​​ഭ​​​​ക​​​​ളും പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു മാ​​​​റ്റ​​​​മില്ലാതെ​​​​വ​​​​ന്ന​​​​തോ​​​​ടെ മൂ​​​​ന്നി​​​​ന് സ​​​​ഭ പി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട വി​​​​മ​​​​ത എം​​​​പി​​​​മാ​​​​ർ പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്കാ​​​​യാ​​​​ണു സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മാ​​​​ന​​​​മാ​​​​യി ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നും മാ​​​​റി ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം സ​​​​ഭാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി സ്തം​​​​ഭി​​​​ച്ചു. പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യം രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു. പതിനായി​​​​ര​​​​ത്തോ​​​​ളം

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജു​​​​കൊ​​​​ണ്ട് നേ​​​​രി​​​​ട്ടെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​യി​​​​ക​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ പ്ര​​​​സം​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ രാ​​​​ജ്യ​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

Latest News

Corehub Up