Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother-in-law

ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ വ​യോ​ധി​ക​യെ ചു​മ​ലി​ലേ​റ്റി മ​രു​മ​ക​ൾ ന​ട​ന്ന​ത് ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ സ​ർ​ഗു​ജ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 500 രൂ​പ ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ 90 വ​യ​സു​ള്ള ഭ​ർ​തൃ​മാ​താ​വി​നെ 50-കാ​രി തോ​ളി​ലേ​റ്റി ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ബാ​ങ്കി​ലെ​ത്തി. ജ​ങ്ക​ൽ​പാ​റ സ്വ​ദേ​ശി​നി സു​കു​മ​നി​യ ബാ​യി​യാ​ണ് ഭ​ർ​തൃ​മാ​താ​വി​ന് പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റാ​നാ​യി ബാ​ങ്കി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ ന​ട​ന്നെ​ത്തി​യ​ത്. കാ​ടി​നു​ള്ളി​ലൂ​ടെ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ പാ​ത മു​ഴു​വ​നും 90-കാ​രി​യെ സു​കു​മ​നി​യ തോ​ളി​ലേ​റ്റി.

ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി കെ​വൈ​സി അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ കെ​വൈ​സി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​വ് നേ​രി​ട്ട് ബാ​ങ്കി​ലെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. വ​ന​ത്തി​നു​ള്ളി​ൽ ക​ഴി​യു​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യ​ത്. വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് ഇ​വ​ർ ബാ​ങ്കി​ലെ​ത്തി​യ​ത്.

വ​യോ​ധി​ക​ർ​ക്കും അ​വ​ശ​ർ​ക്കും പെ​ൻ​ഷ​ൻ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടു. ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ തു​ക ഉ​ട​ൻ കൈ​മാ​റു​ക​യും ചെ​യ്തു. ബാ​ങ്ക് മി​ത്ര വ​ഴി പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്ന സം​വി​ധാ​നം കെ​വൈ​സി പ്ര​ശ്നം കാ​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up