x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 പവന്‍ കൂടി വേണം, വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്‌

കൊച്ചി ബ്യൂറോ
Published: June 17, 2026 12:44 PM IST | Updated: June 17, 2026 12:44 PM IST

കൊച്ചി: സ്ത്രീധന പീഡന ഹര്‍ജിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. മാലിപ്പുറം തൈപ്പറമ്പില്‍ അലം (27), മാതാവ് ഐഷാബി (56) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് കേസ് എടുത്തത്. അലന്‍റെ ഭാര്യയാണ് ഹര്‍ജി നല്‍കിയത്.

2021ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 30 പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് അന്ന് വിവാഹ സമ്മാനമായി നല്‍കിയത്. എന്നാല്‍ ഇത്രയും സ്വര്‍ണം പോരാ 50 പവന്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ ആഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നല്‍കിയ ഹര്‍ജിയിലെ ആരോപണം.

മാത്രമല്ല വിവാഹ സമ്മാനമായി തനിക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃമാതാവ് വാങ്ങി കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ഇത് തിരികെ നല്‍കാതിരിക്കുകയും ചെയ്തുവെന്നും ഇക്കാര്യവും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Tags : Case husband mother-in-law

Recent News

Corehub Up