Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundakayam

ഡി​സി​എ​ൽ മുണ്ടക്കയം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റുകൾ 10ന്

​കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക ബാ​ല​സ​ഖ്യം മുണ്ടക്കയം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റുകൾ ഒ​ക്ടോ​ബ​ർ പ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. രണ്ടു മേഖലകൾക്കും പ്രത്യേകം മത്സര മുണ്ടായി രിക്കും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

പ്ര​സം​ഗ​മ​ത്സ​ര​ത്തി​നു​ള്ള വി​ഷ​യ​ങ്ങ​ൾ:ഹൈ​സ്കൂ​ൾ വി​ഭാ​ഗം - 1) 1.യു​ദ്ധ​ങ്ങ​ളും അ​ശാ​ന്തി​യും നി​റ​ഞ്ഞ ലോ​ക​ത്ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി. 2)ആ​ധു​നി​ക ജീ​വി​ത​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും.

യു.​പി വി​ഭാ​ഗം - 1) ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും - ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ 2.സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക- ദു​ര​ന്ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത ന​മ്മ​ൾ
എ​ൽ​പി വി​ഭാ​ഗം 1) ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ- മൈ​താ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന 'നാം ​ഒ​രു കു​ടും​ബം' എ​ന്ന പാ​ഠം. 2.നാം ​ഒ​രു കു​ടും​ബം: എ​ന്‍റെ കൊ​ച്ചു ലോ​ക​ത്തെ സ്നേ​ഹ​ക്കാ​ഴ്ച​ക​ൾ.

എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മേ​ഖ​ല, പ്ര​വി​ശ്യാ ത​ല​ങ്ങ​ളി​ൽ ആ​ദ്യ​ത്തെ ഒ​രു വി​ഷ​യം മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. സം​സ്ഥാ​ന​ത​ല​മ​ത്സ​ര​ത്തി​ൽ​മാ​ത്രം ര​ണ്ടു വി​ഷ​യ​ങ്ങ​ളും പ​ഠി​ച്ചാ​ൽ മ​തി​യാ​കും.

യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മേ​ഖ​ല, പ്ര​വി​ശ്യ, സം​സ്ഥാ​ന​ത​ല​ത്തി​ലും, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലും ന​ല്കി​യി​ട്ടു​ള്ള ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

മേ​ഖ​ല മ​ത്സ​ര​ത്തി​ന് ഒ​രു ശാ​ഖ​യി​ൽ​നി​ന്നും ഒ​രു വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഒ​രു കു​ട്ടി​യേ​യും ഗ്രൂ​പ്പ് ഇ​ന​ത്തി​ൽ ഒ​രു ടീ​മി​നെ​യും പ​ങ്കെ​ടു​പ്പി​ക്കാം. പ​ങ്കെ​ടു​ക്കുന്ന കുട്ടികളുടെ പേ​രു​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന് 6238219465 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​രി​ൽ അ​യ​ച്ചു​കൊ​ടു​ക്കേ​ണ്ട​താ​ണ്.

District News

മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്

മു​ണ്ട​ക്ക​യം: കാ​യി​ക ഭൂ​പ​ട​ത്തി​ൽ മു​ണ്ട​ക്ക​യ​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വേ​കി പു​ത്ത​ൻ​ച​ന്ത​യി​ലെ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സം​സ്ഥാ​ന സ്പോ​ർ​ട്സ്-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി വി.​ അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രു ക​ളി​സ്ഥ​ല​മെ​ന്ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ത്ത​ൻ​ച​ന്ത സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച​ത്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ്പോ​ർ​ട്സ് വ​കു​പ്പി​ൽനി​ന്ന് 50 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ഒ​ന്നേ​കാൽ കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ കാ​യി​ക​വി​നോ​ദ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ സൗ​ക​ര്യ​വും കൂ​ടാ​തെ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റും ചെ​യി​ൻ ലി​ങ്ക്ഡ് ഫെ​ൻ​സിം​ഗ്, കാ​ണി​ക​ൾ​ക്ക് ഇ​രു​ന്ന് ക​ളി​ക​ൾ ആ​സ്വ​ദി​ക്കു​വാ​ൻ സ്റ്റെ​പ്പ് ഗാ​ല​റി എ​ന്നി​വ​യു​ം ഫ്ല​ഡ്‌​ലി​റ്റി​ന്‍റെ മാ​തൃ​ക​യി​ൽ 200 വാ​ട്ട്സി​ന്‍റെ നാ​ല്പ​തോ​ളം ലൈ​റ്റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ളു​ക​ൾ​ക്ക് പു​ല​ർ​ച്ച​യും സാ​യാ​ഹ്ന​ത്തി​ലും ന​ട​ക്കു​ന്ന​തി​നും വ്യാ​യാ​മ​ത്തി​നു​മാ​യി ഗ്രൗ​ണ്ടി​ന് ചു​റ്റും 400 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഡ്രൈ​നേ​ജ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ചു; യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്.

സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ണ സു​മേ​ഷി​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

എ​ൽ​ഡി​എ​ഫ് വി​ക​സ​നമു​ന്നേ​റ്റ മ​ധ്യ​മേ​ഖ​ലാ​ ജാ​ഥ നാ​ളെ മു​ണ്ട​ക്ക​യ​ത്ത്

മു​ണ്ട​ക്ക​യം: എ​ൽ​ഡി​എ​ഫ് വി​ക​സ​നമു​ന്നേ​റ്റ മ​ധ്യ​മേ​ഖ​ലാ ജാ​ഥ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജോ​സ് കെ. ​മാ​ണി എം​പി ക്യാ​പ്റ്റ​നാ​യു​ള്ള മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യെ മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്‌​പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ താ​ള​മേ​ള അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ ജോ​സ് കെ. ​മാ​ണി, കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ, പി.​കെ. ബി​ജു, പി.​പി. സു​നീ​ർ തു​ട​ങ്ങി​യ ജാ​ഥാ അം​ഗ​ങ്ങ​ളും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, കെ.​ജെ. തോ​മ​സ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​ഘു​നാ​ഥ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു, കെ. ​രാ​ജേ​ഷ്, ഒ.​പി.​എ. സ​ലാം, സാ​ജ​ൻ കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, കെ. ​രാ​ജേ​ഷ്, വി.​ജെ. കു​ര്യാ​ക്കോ​സ്, സാ​ജ​ൻ കു​ന്ന​ത്ത്, ഉ​ണ്ണി​രാ​ജ് പ​ത്മാ​ല​യം, നി​ജാ​സ് എ​രു​മേ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

മു​ണ്ട​ക്ക​യ​ത്ത് ടൂ​റി​സ്റ്റ് ബ​സി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് കു​മ​ളി, ക​ട്ട​പ്പ​ന ഭാ​ഗത്തേക്കുള്ള​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണ്.

 

 

Kerala

മു​ണ്ട​ക്ക​യ​ത്ത് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; ഒ​രാ​ൾ ക​സ്റ്റ​ഡി​യിൽ

മു​ണ്ട​ക്ക​യം: സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ നി​ന്ന് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പു​ത്ത​ൻ​ച​ന്ത​യി​ലെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​രു​ത്തോ​ട് സ്വ​ദേ​ശി അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന പാ​റ​മ​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​വി​ടെ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ര്യം ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

 

 

Kerala

മുണ്ടക്കയത്ത് റോഡരികിൽ കാട്ടുപോത്തിന്‍റെ ജഡം; വെടിയേറ്റതായി സംശയം

മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടുപോത്തിന്‍റെ ജഡം കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന് വെടിയേറ്റതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിക്കൂ.

പ്രദേശത്ത് മുൻപും കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്തായി തീർഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വണ്ടൻപതാൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.

നിരവധി തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം- കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീർഥാടകർ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്‍റെ സാന്നിധ്യം തീർഥാടകരുടെ യാത്രയ്ക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്.

District News

മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ മാ​ലി​ന്യനി​ക്ഷേ​പം; ക​യ്യോ​ടെ പൊ​ക്കി പ​ഞ്ചാ​യ​ത്ത്

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം കോ​സ്‌വേ ​പാ​ല​ത്തി​നു സ​മീ​പം ബൈ​പാ​സി​ന്‍റെ ന​ട​പ്പാ​തയി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​മ​ട​ക്കം പ്ര​ദേ​ശ​ത്താ​കെ നി​ര​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.


കാ​ക്ക​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊ​ത്തിവ​ലി​ച്ച് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും നി​ര​ത്തി​യ​തോ​ടെ പ്ര​ദേ​ശ​മാ​കെ മാ​ലി​ന്യം വ്യാ​പി​ച്ചു. മു​ന്പും ഈ ​ഭാ​ഗ​ങ്ങ​ളി​ലും മ​ണി​മ​ല​യാ​റ്റി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. ബൈ​പാ​സി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​മ​റ പ​രി​ശോ​ധി​ക്കു​ക​യും കുറ്റക്കാരെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.


ര​ണ്ടു ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ ഇ​വി​ടെ​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ച്ചശേ​ഷം യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്ന് വ്യ​ക്ത​മാ​യി.


കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ​സു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​ഴ ഈ​ടാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം.


പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ, മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം കാ​മ​റ സ്ഥാ​പി​ച്ച​തോ​ടെ കു​റ്റ​ക്കാ​രെ ക​യ്യോ​ടെ പി​ടി​കൂ​ടാ​നും ശി​ക്ഷാന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാനും ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up