ഹെറിഫോഡ്: ഓണം ആഘോഷിക്കുവാൻ ഒരുങ്ങി ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവർത്തകർ. നാല്പതിലേറെ കലാ പ്രവവർത്തകരെ അണിനിരത്തി ഗാനരചയിതാവ് ജെയ്സൺ ആറ്റുവാ രചിച്ച് ഗായകൻ ജോണി ജോബി സംഗീതം നൽകി ആലപിച്ച ഓണം മ്യൂസിക് ആൽബം "ശ്രാവണ സുധ' അണിയറയിൽ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ സംഗീത ആൽബം പുറത്തിറക്കുന്നത് മിഡിൽ ഈസ്റ്റ് വിഷനും മ്യൂസിക് ലിങ്കും ചേർന്നാണ്. ആൽബം ഓണത്തിന് പുറത്തിറങ്ങും.
നാട്ടിൽ നിന്നും ഉപജീവനം തേടിയെത്തിയ പ്രവാസികൾക്കു ഇങ്ങനെയുള്ള സൃഷ്ടികൾ സന്തോഷം നൽകുന്നതാണെന്നും ഇനിയും ഇങ്ങനെയുള്ള കലാസൃഷ്ടികളുമായി മുന്പോട്ടു പോകുവാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും ജയ്സണും അറിയിച്ചു.