Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MusicComposer

ദേ​വ'സം​ഗീ​തം' നി​ല​ച്ചു; ത​മി​ഴ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദേ​വ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് സി​നി​മാ സം​ഗീ​ത​ശാ​ഖ​യി​ൽ സ​വി​ശേ​ഷ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ദേ​വ 'തേ​നി​സൈ തെ​ൻ​ട്ര​ൽ'(75) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​വി​ലെ 8.30-ഓ​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ സൂ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ.

ദേ​വ​നേ​ശ​ൻ ചൊ​ക്ക​ലിം​ഗം എ​ന്ന യ​ഥാ​ർ​ഥ പേ​രി​ൽ 1950 ന​വം​ബ​ർ 20-ന് ​ജ​നി​ച്ച ദേ​വ, ത​മി​ഴ് സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റ്മേ​ക്ക​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. ത​ന​താ​യ നാ​ട​ൻ ഈ​ണ​ങ്ങ​ളി​ലൂ​ടെ​യും ഗ്രാ​മീ​ണ സം​ഗീ​ത​ശൈ​ലി​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം ചെ​ന്നൈ​യു​ടെ ത​ന​ത് 'ഗാ​ന' സം​ഗീ​ത​ത്തെ മു​ഖ്യ​ധാ​രാ സി​നി​മ​യു​ടെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ഈ​ണം പ​ക​ർ​ന്നി​ട്ടു​ള്ള​ത്.

1980-ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 1990-ക​ളു​ടെ തു​ട​ക്ക​ത്തി​ലു​മാ​ണ് ദേ​വ ത​മി​ഴ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. 'അ​ണ്ണാ​മ​ലൈ', 'ബാ​ഷ', 'ആ​സൈ', 'കാ​ത​ൽ കോ​ട്ടൈ', 'നേ​ർ​ക്കു നേ​ർ', 'നി​നൈ​ത്തേ​ൻ വ​ന്താ​യെ', 'വാ​ലി'', ഖു​ഷി' തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ 'ക​ലൈ​മാ​മ​ണി' പു​ര​സ്‌​കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 'ആ​സൈ' എ​ന്ന ചി​ത്ര​ത്തി​ലെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ​യും അ​ദ്ദേ​ഹം ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ൾ തെ​ന്നി​ന്ത്യ​ൻ സം​ഗീ​ത ആ​സ്വാ​ദ​ക​ർ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.

Latest News

Corehub Up