Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilambur Bypass

Malappuram

നിലന്പൂർ ബൈ​പാ​സ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 16ന് ​ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ബൈ​പാ​സ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 16ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ മു​നി​സി​പ്പ​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്തി. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം നി​ല​മ്പൂ​രി​ല്‍ ആ​ദ്യ​മാ​യാണ് എത്തുന്ന​ത്.
16ന് ​നി​ല​മ്പൂ​ര്‍ ബൈ​പാ​സ് നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും സ​ഹ​ക​ര​ണ ഭ​വ​ന്‍ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ര്‍, എം. ​ലി​ജു, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം വി.​എ. ക​രീം, പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​ഡ്വ. ഷെ​റി ജോ​ര്‍​ജ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, സി.​ടി. ഉ​മ്മ​ര്‍ കോ​യ, ബാ​ബു ക​ല്ലാ​യി, അ​ഡ്വ. ഹം​സ കു​രി​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up