x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലമ്പൂർ ബൈ​പ്പാ​സി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് 55 കോ​ടി ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്


Published: October 26, 2025 05:33 AM IST | Updated: October 26, 2025 05:33 AM IST

നിലമ്പൂർ: നിലമ്പൂർ ബൈ​പ്പാ​സി​നാ​യി സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 55 കോ​ടി രൂ​പ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ അ​റി​യി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം മ​ഞ്ചേ​രി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ പേ​രി​ൽ ജി​ല്ലാ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ തു​ക എ​ത്തി​യി​ട്ടു​ണ്ട്. ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച് ബൈ​പ്പാ​സ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ സ​ബ് മി​ഷ​നി​ലൂ​ടെ ഉ​ന്ന​യി​ച്ചി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ൽ​എ​യാ​യ ശേ​ഷം ഈ ​ആ​വ​ശ്യ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി, റ​വ​ന്യൂ മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് നി​ല​ന്പൂ​ർ ബൈ​പ്പാ​സ് വേ​ഗ​മാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു.

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കോ​ഴി​ക്കോ​ട്- നിലമ്പൂർ-​ഗൂ​ഡ​ല്ലൂ​ർ (ക​ഐ​ൻ​ജി) പാ​ത​യി​ൽ നി​ല​ന്പൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​വാ​ക്കാ​ൻ നി​ല​ന്പൂ​ർ ബാ​പ്പാ​സി​ന് 2015ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി പാ​തി വ​ഴി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ 227.18 കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ന് സാ​ങ്കേ​തി​ക അ​നു​മ​തി​യു​മാ​യി. എ​ന്നാ​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. ഭ​ര​ണാ​നു​മ​തി​യി​ൽ ബൈ​പ്പാ​സി​നു​ള്ള മു​ഴു​വ​ൻ സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത ശേ​ഷ​മേ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ത​ട​സ​മാ​യി​രു​ന്ന​ത്. ക​ഐ​ൻ​ജി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​വാ​ക്കാ​നാ​യി ഒ​സി​കെ പ​ടി മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ ആ​റ് കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ ബൈ​പ്പാ​സ്.

സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് ചെ​യ​ർ​മാ​ൻ

നിലമ്പൂർ:​നിലമ്പൂർ ബൈ​പ്പാ​സി​ന് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ 55 കോ​ടി രൂ​പ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന്ദി​ച്ച് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം.

തു​ക ഭൂ​വു​ട​മ​ക​ൾ​ക്ക്  ഉ​ട​ൻ കൈ​മാ​റു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ബൈ​പ്പാ​സി​ന് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത ഭൂ​വു​ട​മ​ക​ൾ​ക്ക് ധ​ന​കാ​ര്യ​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ചെ​ന്നും തു​ക കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ളാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിലമ്പൂർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ടി ഡി​പി​സി അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക്കെ​തി​രെ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷം വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കു​ക​യും എം​എ​ൽ​എ​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത് വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ആ​രോ​പി​ച്ചു.
നി​ല​ന്പൂ​രി​ന്‍റെ വി​ക​സ​നം മു​ട​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ  പ​രാ​തി കാ​ര​ണം കാ​ല​താ​മ​സം നേ​രി​ട്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ  പ​ദ്ധ​തി​ക​ൾ​ക്ക്  ഡി​പി​സി അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

Tags : Aryadan Shoukkath Nilambur bypass

Recent News

Corehub Up