Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nine-year-old

Ernakulam

മു​ത്ത​ശ്ശി​ക്കൊ​പ്പം ന​ട​ന്നു​പോ​ക​വെ കാ​റി​ടി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​രി മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: മു​ത്ത​ശ്ശി​ക്കൊ​പ്പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​തു വ​യ​സു​കാ​രി കാ​റി​ടി​ച്ച് മ​രി​ച്ചു.പ​ട്ടി​മ​റ്റം ക​ണ്ണ​ല പു​ത്ത​ൻ​പു​ര​യി​ൽ രാ​ജേ​ഷി​ന്‍റെ​യും രേ​ഷ്മ​യു​ടെ​യും മ​ക​ൾ റെ​യ ആ​ണ് മ​രി​ച്ച​ത്. കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂ​ട്ട​റു​ക​ളി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ റെ​യ​യു​ടെ മു​ത്ത​ശ്ശി പാ​റ​പ്പു​റ​ത്ത് ഓ​മ​ന​ക്കു​ട്ട​ന്‍റെ ഭാ​ര്യ രേ​ഖ (55), സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ തൊ​ടു​പു​ഴ വെ​ള്ള​റ​യ്ക്ക​ൽ ബി​ജോ (37) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ റോ​ഡി​ൽ നി​ർ​മ​ല കോ​ള​ജി​ന് സ​മീ​പം ഹോ​സ്റ്റ​ൽ ജം​ഗ്ഷ​ലാ​യി​രു​ന്നു അ​പ​ക​ടം.നൃ​ത്ത​പ​ഠ​നം ക​ഴി​ഞ്ഞ് മു​ത്ത​ശ്ശി​ക്കൊ​പ്പം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ, പാ​ഞ്ഞെ​ത്തി​യ കാ​ർ എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ലും റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച ശേ​ഷം റെ​യ​യെ​യും മു​ത്ത​ശ്ശി​യെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടേ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ.


പ​ട്ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു റെ​യ. പി​താ​വ് രാ​ജേ​ഷ് ദു​ബാ​യി​ലാ​ണ്. അ​മ്മ: രേ​ഷ്മ അ​സ്കോ ലാ​ബി​ലെ ഫാ​ർ​മ​സി​സ്റ്റാ​ണ്.

 

Latest News

Corehub Up