റെയ
മൂവാറ്റുപുഴ: മുത്തശ്ശിക്കൊപ്പം നടന്നു പോകുകയായിരുന്ന ഒമ്പതു വയസുകാരി കാറിടിച്ച് മരിച്ചു.പട്ടിമറ്റം കണ്ണല പുത്തൻപുരയിൽ രാജേഷിന്റെയും രേഷ്മയുടെയും മകൾ റെയ ആണ് മരിച്ചത്. കാർ നിയന്ത്രണംവിട്ട് സ്കൂട്ടറുകളിലും കാൽനട യാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ റെയയുടെ മുത്തശ്ശി പാറപ്പുറത്ത് ഓമനക്കുട്ടന്റെ ഭാര്യ രേഖ (55), സ്കൂട്ടർ യാത്രികനായ തൊടുപുഴ വെള്ളറയ്ക്കൽ ബിജോ (37) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ഓടെ മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിർമല കോളജിന് സമീപം ഹോസ്റ്റൽ ജംഗ്ഷലായിരുന്നു അപകടം.നൃത്തപഠനം കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം തിരികെ വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കവെ, പാഞ്ഞെത്തിയ കാർ എതിരെ വന്ന സ്കൂട്ടറിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ച ശേഷം റെയയെയും മുത്തശ്ശിയെയും ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടേതാണ് അപകടമുണ്ടാക്കിയ കാർ.
പട്ടിമറ്റം സെന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റെയ. പിതാവ് രാജേഷ് ദുബായിലാണ്. അമ്മ: രേഷ്മ അസ്കോ ലാബിലെ ഫാർമസിസ്റ്റാണ്.
Tags : girl dies nattuvishesham district news deepika news Nine-year-old girl dies after being hit by a car