x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ൻ​പ​തു വ​യ​സു​കാ​ര​ന് പീ​ഡ​നം; പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ


Published: January 2, 2026 11:05 PM IST | Updated: January 2, 2026 11:05 PM IST

തി​രു​വ​ന​ന്ത​പു​രം: ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ണ്ടൂ​ർ​ക്കോ​ണം പ​ണി​മൂ​ല സ്വ​ദേ​ശി​യാ​യ ഗോ​കു​ലി​നെ(33)​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ട​ർ​ച്ച​യാ​യി കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ വ്യ​ത്യാ​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​യെ മൈ​താ​ന​ത്തു​നി​ന്ന് ഗോ​കു​ൽ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ക്സോ കേ​സ് ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nine-year-old molested Youth arrested POCSO case

Recent News

Corehub Up