Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NivinPauly

നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും ഒ​ന്നി​ച്ച 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' 100 കോ​ടി ക്ല​ബി​ൽ

തി​യേ​റ്റ​റു​ക​ളി​ൽ ചി​രി​യു​ടെ പൂ​രം തീ​ർ​ത്ത് നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' ബോ​ക്സ് ഓ​ഫീ​സി​ൽ 100 കോ​ടി ക്ല​ബ്ബ് റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ചി​ത്രം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21നാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. റി​ലീ​സ് ദി​വ​സം മു​ത​ൽ ബു​ക്ക് മൈ ​ഷോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ മി​ക​ച്ച ബു​ക്കിം​ഗാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

ജ​സ്റ്റി​ൻ, ആ​ഷ്‍​ലി എ​ന്നീ ര​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് നി​വി​ൻ പോ​ളി​യും മ​മി​ത​യും ചി​ത്ര​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 'ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ', 'സൂ​പ്പ​ർ ശ​ര​ണ്യ', 'പ്രേ​മ​ലു' എ​ന്നീ സൂ​പ്പ​ർ ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര ഹി​റ്റ് സം​വി​ധാ​യ​ക​രു​ടെ നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗി​രീ​ഷ് എ.​ഡി​യും കി​ര​ൺ ജോ​സി​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഭാ​വ​ന സ്റ്റു​ഡി​യോ​സും നി​വി​ൻ പോ​ളി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. സൂ​പ്പ​ർ ഹി​റ്റാ​യ പ്രേ​മ​ലു​വി​നു ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ പ്രേ​ക്ഷ​ക​രെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ചി​ത്രം പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up