Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Weapons

അണ്വായുധം ഉപേക്ഷിക്കില്ല: കിം

പ്യോ​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​ണ്വാ​​​യു​​​ധം ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഷി ഒ​​​രു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ളും ആ​​​ണ​​​വ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​വും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കിം ​​​ഇ​​​തു പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ കെ​​​സി​​​എ​​​ൻ​​​എ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ മ​​​ടി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കിം ​​​ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ചി​​​ത്രം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ണ്വാ​​​യു​​​ധ രാ​​​ഷ്‌​​​ട്ര​​​മെ​​​ന്ന പ​​​ദ​​​വി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് കിം ​​​വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ണു​​​ബോം​​​ബ് ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യി യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ക്കു​​​ന്ന പ്ലാ​​​ന്‍റ് കിം ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ചി​​​ത്ര​​​വും പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണം ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തും​​​വി​​​ധം വ​​​ർ​​​ധി​​​ച്ച​​​താ​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി അ​​​ടു​​​ത്തി​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. വ​​​ർ​​​ഷം 12-15 ബോം​​​ബു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ വേ​​​ണ്ട യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട​​​ത്രേ.

ട്രം​​​പ് അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ത്തി​​​യ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കിം ​​​ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യി​​​ല്ല. കിം ​​​ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത​​​ല്ലെ​​​ന്നും സ​​​മ​​​യം ശ​​​രി​​​യ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നും ട്രം​​​പ് പി​​​ന്നീ​​​ട് പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

International

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അ​​​തേ​​​സ​​​മ​​​യം അ​​​മേ​​​രി​​​ക്ക​​​ൻ ഡി​​​മാ​​​ൻ​​ഡു​​ക​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​വി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി അ​​​നു​​​മാ​​​ന​​​മെ​​​ന്നും പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

International

ഇറാൻ അണ്വായുധം വികസിപ്പിക്കുന്നതിനു തെളിവില്ല: റഷ്യ

മോ​​​സ്കോ: ​​​ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വ് റ​​​ഷ്യ​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വ്. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നാ​​​യി പ​​​റ​​​ഞ്ഞ ​​​പ്ര​​​ധാ​​​ന കാ​​​ര​​​ണം ഇ​​​താ​​​ണ്.

യു​​​ദ്ധ​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം പ​​​ശ്ചി​​​മേ​​​ഷ്യ മു​​​ഴു​​​വ​​​ൻ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ലാ​​​വ്‌​​​റോ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു.

സാ​​​ന്പ​​​ത്തി​​​ക​​​ന​​​ഷ്ട​​​വും നേ​​​രി​​​ടു​​​ന്നു​​​ണ്ട്. സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

രഹസ്യമായി അണ്വായുധം പരീക്ഷിച്ചിട്ടില്ലെന്ന് റഷ്യ

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യോ ചൈ​​​ന​​​യോ ര​​​ഹ​​​സ്യ​​​മാ​​​യ അ​​​ണ്വാ​​​യു​​​ധ​​​ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു റ​​​ഷ്യ.

അ​​​മേ​​​രി​​​ക്ക​​​ൻ ​​വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ഹ​​​സ്യ പ​​​രീക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ചൈ​​​ന​​​യും ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന് പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചൈ​​​ന 2020ൽ ​​​ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ണ്വാ​​​യു​​​ധം പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ണ്വാ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി റ​​​ഷ്യ​​​ക്കു പു​​​റ​​​മേ ചൈ​​​ന​​​യെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up