Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OJ Janeesh

സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം തു​റ​ന്നി​ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം തു​റ​ന്നി​ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ള്‍ അ​ട​ച്ചി​ട്ട ശേ​ഷം ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​സ​മൂ​ഹ​ത്തി​ന് കൂ​ടി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും ക​ളി​ക്ക​ള​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഒ.​ജെ. ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി എം​എ​ല്‍​എ- എം​പി ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ളി​ക്ക​ള​ങ്ങ​ൾ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​ക്ക് മു​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ 10 ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യ​ത്. എ​വി​ടെ നി​ന്നൊ​ക്കെ പ​ണം സ​മാ​ഹ​രി​ക്കാ​നാ​കു​മോ ആ ​ത​ര​ത്തി​ലെ​ല്ലാം ക​ളി​യി​ട​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും ഒ.​ജെ. ജ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ 16 മ​ണ്ഡ​ല​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും; യു​വ പ്രാ​തി​നി​ധ്യ​ത്തി​ലു​റ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം. ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ യോ​ഗം ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16 സീ​റ്റു​ക​ൾ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രും, ബി​നു ചു​ള്ളി​യി​ലി​നെ ചെ​ങ്ങ​ന്നൂ​രും, ആ​റ​ൻ​മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യെ​യും മ​ത്സ​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കെ.​എം. അ​ഭി​ജി​ത്തി​നെ നാ​ദാ​പു​ര​ത്തോ കൊ​യി​ലാ​ണ്ടി​യി​ലോ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജി​ൻ​ഷാ​ദ് ജി​ന്നാ​സി​നാ​യി അ​രൂ​ർ മ​ണ്ഡ​ല​വും ജോ​മോ​ൻ ജോ​സി​ന് തൃ​ക്ക​രി​പ്പൂ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ജ​യ​ഘോ​ഷി​നെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​നം: പ​ത്ര സ​മ്മേ​ള​നം വി​ളി​ച്ച് അ​ബി​ന്‍ വ​ര്‍​ക്കി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​ന​ത്തി​ല്‍ ഐ ​ഗ്രൂ​പ്പി​ന് അ​തൃ​പ്തി. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാ​മ​ത് എ​ത്തി​യി​ട്ടും നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​നാ​യ അ​ബി​ന്‍ വ​ര്‍​ക്കി​യെ അ​വ​ഗ​ണി​ച്ച​താ​യി ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

അ​തേ​സ​മം അ​ബി​ന്‍ വ​ര്‍​ക്കി ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ഇ​തി​ൽ ത​ന്‍റെ അ​തൃ​പ്തി അ​ദ്ദേ​ഹം പ​ര​സ്യ​മാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​മാ​ണ് അ​ബി​ന്‍ വ​ര്‍​ക്കി​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ജ​നീ​ഷി​ന് പു​റ​മെ ബി​നു ചു​ള്ളി​യി​ല്‍, അ​ബി​ന്‍ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രു​ടെ പേ​രാ​യി​രു​ന്നു അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി​യേ​യും അ​ഭി​ജി​ത്തി​നെ​യും യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

Kerala

ഒ.​ജെ.​ജ​നീ​ഷ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​നീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​ണ് ജ​നീ​ഷ്. ബി​നു ചു​ള്ളി​യി​ലി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു. അ​ബി​ൻ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു കി​ട്ടി​യ നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് അ​ഭി​മു​ഖം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ജ​നീ​ഷ് കെ​എ​സ്‍​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ലെ കെ​എ​സ്‍​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2007ൽ ​കെ​എ​സ്‍​യു മാ​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും 2012ൽ ​കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. 2017 കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി.

2010 മു​ത​ൽ 2012വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2020 - 23വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

Latest News

Corehub Up