National
ചെന്നൈ: പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
NRI
കാരോൾട്ടൺ: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ ഭാര്യ അന്നമ്മ ഇട്ടി അന്തരിച്ചു. സംസ്കാരം പിന്നീട്.
കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാളസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം. പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം.
മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ, ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ).
NRI
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ തുഗ്ബ മേഖല വൈസ് പ്രസിഡന്റായിരുന്ന ലാലു ശക്തികുളങ്ങര (54) നാട്ടിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
കൊല്ലം പെരിനാട് പണയത്തിൽ സീന ഭവനിൽ താമസക്കാരനായ ലാലു, 30 വർഷത്തോളമായി പ്രവാസിയായിരുന്നു. തുഗ്ബയിൽ സ്വന്തമായി ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതലേ സജീവപ്രവർത്തകനായ ലാലു, മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യനും എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്നയാളുമായ ലാലുവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എല്ലാവരേയും ഞെട്ടിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നാട്ടിൽ പോകാനാകാതെ വിഷമത്തിലായിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, കുടുംബത്തോടൊപ്പം കഴിയാനായി, ഫൈനൽ എക്സിറ്റിൽ, രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
സീനയാണ് ലാലുവിന്റെ ഭാര്യ. സ്കൂൾ വിദ്യാർഥികളായ കൈലാസ്, ആകാശ് എന്നിവരാണ് എന്നിവർ മക്കളാണ്. ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ദുഃഖം രേഖപ്പെടുത്തി.
NRI
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
NRI
ഡബ്ലിൻ: അയർലൻഡ് മലയാളി ജൈയ്ജു ജേക്കബ് (37) അന്തരിച്ചു. ഗാൽവേയിലെ ഹെഡ്ഫോർഡിൽ താമസിച്ചു വരികയായിരുന്നു.
കോട്ടയം നീണ്ടൂർ സ്വദേശിയാണ്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ നിമിഷ തോമസ്, മക്കൾ ആഗ്ന, ഐറിസ്.
NRI
കൊളോൺ: കഴിഞ്ഞ ദിവസം ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ (72) സംസ്കാരം വ്യാഴാഴ്ച നടക്കും.
രാവിലെ 8.30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹ്യോൻഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ (Am Rosenmaar 1, 51061 Köln Höhenhaus) വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും.
തുടർന്ന് 10ന് കൊളോണിലെ ഹോൾവൈഡെ സെമിത്തേരിയിൽ (Burgwiesenstrasse, 51067 Köln Holweide) സംസ്കരിക്കും.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജി ആണ് ഭർത്താവ്. പരേത റാന്നി കാഞ്ഞിക്കാവിൽ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
ജർമനിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ സാറാമ്മ, 45 വർഷത്തോളം നഴ്സായി സേവനമനുഷ്ഠിച്ചതിനു ശേഷം വിശ്രമജീവിതത്തിലായിരുന്നു. ജർമൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം:
ലിങ്ക്: https://youtube.com/live/EK3E4MoTBcs?feature=share
ലിങ്ക്: https://youtube.com/live/iHwOozyx_eY?feature=share.
NRI
ഒഹായോ: ക്ലീവ്ലൻഡിലെ ഇന്ത്യൻ മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു(80) ക്ലീവ്ലൻഡിലെ ഒഹായോയിൽ അന്തരിച്ചു.
ഭാര്യ ഡോ. റെയ്ചൽ മാത്യു. മകൾ: റോഷൻ മാത്യു, ആഷ്ലി മാത്യു. മരുമകൾ: സ്നേഹ, നോഹ സെപേല.
1946ൽ തിരുവല്ലാ മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, 1960കളുടെ അവസാനം അമേരിക്കയിലേക്ക് കുടിയേറി.
അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്ലൻഡിൽ താമസിച്ചിരുന്ന അദ്ദേഹം 1979ൽ കുയഹോഗ കൗണ്ടി ജുവനൈൽ കോടതിയിൽ സേവനം ആരംഭിച്ചു.
ക്ലീവ്ലൻഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, വർഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളിൽ സഭയെ സേവിച്ചു.
ശുശ്രൂഷാ ക്രമീകരണങ്ങൾ
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ 7.30 വരെ നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം വൈകുന്നേരം 4.30 മുതൽ അഞ്ച് വരെയായിരിക്കും.
ഞായറാഴ്ച രാവിലെ എട്ട് മുതൽ 10.45 വരെ വിശുദ്ധ കുർബാനയും തുടർന്ന് 11.15 മുതൽ 12.45 വരെ പൊതുദർശനവും സംസ്കാര ശുശ്രുഷയും നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം രാവിലെ 11 മുതൽ 11.15 വരെയായിരിക്കും.
ശുശ്രൂഷകൾ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1252 E. Aurora Road, Macedonia, Ohio) നടക്കും.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ക്ലീവ്ലൻഡിലെ ലേക്ക് വ്യൂ സെമിത്തേരിയിൽ നടക്കും.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ നൈസിൻ തോമസ് (37) അന്തരിച്ചു. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ചാലക്കുടി മാളിയേക്കൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്ലൈഗോ ബാലീസഡേയർ സെന്റ് ബ്രിഡ്ജ് ദേവാലയത്തിൽ നടക്കും. ഭർത്താവ് ആൽബിൻ സെബാസ്റ്റ്യൻ (നഴ്സ് സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രി). മക്കൾ: നേതൻ, തോമസ്.
പൊതുദർശനം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ മൂന്നര വരെ സ്ലൈഗോ ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ നടക്കും.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ സുബിൻ സ്റ്റീഫൻ (47) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഡബ്ലിൻ ലൂക്കനിൽ താമസിച്ചുവന്ന സുബിൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. അയർലൻഡിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയായിരുന്നു.
ഭാര്യ: നാൻസി. ഒരു മകളുണ്ട്.
NRI
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റും എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ വിയോഗത്തിൽ എൻഎസ്എസ് ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി.
ഈ മാസം 20ന് ന്യൂജഴ്സിയിലെ സ്വവസതിയിൽ വച്ചായിരുന്നു ഡോ. പി.ജി. നായരുടെ വിയോഗം. പി.ജി. നായരുടെ വേർപാടിനെ തുടർന്ന് എൻഎസ്എസ് ഓഫ് ഹഡ്സൺവാലി 24ന് വൈകുന്നേരം പ്രാർഥനായോഗവും അനുശോചന സമ്മേളനവും നടത്തി.
ജയപ്രകാശ് നായരുടെ പ്രാർഥനാ ഗാനത്തിനുശേഷം രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. എൻഎസ്എസ് ഓഫ് ഹഡ്സൺവാലി പ്രസിഡന്റ് ജി.കെ. നായർ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിക്കുകയും പി.ജി. നായരുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രദീപ് നായർ, അനിതാ നായർ, ശരത്, ജയകുമാർ, വത്സലാ പണിക്കർ, മുരളി പണിക്കർ, ജയപ്രകാശ് നായർ, ഗോപിനാഥ് കുറുപ്പ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഡോ. പി.ജി. നായരുടെ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഏവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. സെക്രട്ടറി പത്മാവതി നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ അനുശോചനയോഗം അവസാനിച്ചു.
Kerala
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന് നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.
മറ്റു മക്കൾ: കെ.ആർ.രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ.പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).
മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).
കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ (പിആർഎസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്), പ്രണവ് പി. നായർ (സയന്റിസ്റ്റ് ബിഎആർസി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).