ഒഹായോ: ക്ലീവ്ലൻഡിലെ ഇന്ത്യൻ മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു(80) ക്ലീവ്ലൻഡിലെ ഒഹായോയിൽ അന്തരിച്ചു.
ഭാര്യ ഡോ. റെയ്ചൽ മാത്യു. മകൾ: റോഷൻ മാത്യു, ആഷ്ലി മാത്യു. മരുമകൾ: സ്നേഹ, നോഹ സെപേല.
1946ൽ തിരുവല്ലാ മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, 1960കളുടെ അവസാനം അമേരിക്കയിലേക്ക് കുടിയേറി.
അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്ലൻഡിൽ താമസിച്ചിരുന്ന അദ്ദേഹം 1979ൽ കുയഹോഗ കൗണ്ടി ജുവനൈൽ കോടതിയിൽ സേവനം ആരംഭിച്ചു.
ക്ലീവ്ലൻഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, വർഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളിൽ സഭയെ സേവിച്ചു.
ശുശ്രൂഷാ ക്രമീകരണങ്ങൾ
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ 7.30 വരെ നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം വൈകുന്നേരം 4.30 മുതൽ അഞ്ച് വരെയായിരിക്കും.
ഞായറാഴ്ച രാവിലെ എട്ട് മുതൽ 10.45 വരെ വിശുദ്ധ കുർബാനയും തുടർന്ന് 11.15 മുതൽ 12.45 വരെ പൊതുദർശനവും സംസ്കാര ശുശ്രുഷയും നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം രാവിലെ 11 മുതൽ 11.15 വരെയായിരിക്കും.
ശുശ്രൂഷകൾ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1252 E. Aurora Road, Macedonia, Ohio) നടക്കും.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ക്ലീവ്ലൻഡിലെ ലേക്ക് വ്യൂ സെമിത്തേരിയിൽ നടക്കും.
Tags : Dr Thomas P. Mathew Obituary Funeral Details