കൊച്ചി: ഫാഷൻ പ്രേമികൾക്കായി ഏറെ കാത്തിരുന്ന ‘ബ്ലാക്ക് വീക്കൻഡ് സെയിൽ’ വീണ്ടും അവതരിപ്പിച്ച് ഫാഷൻ ഫാക്ടറി.
സീസണിലെ ഏറ്റവും വലിയ മൂല്യാധിഷ്ഠിത ഓഫറുകളിൽ ഒന്നായ ബൈ വണ്‍ ഗെറ്റ് ടു ഓഫറുമായി ഇന്നു മുതൽ 31 വരെ ഇന്ത്യയിലുടനീളമുള്ള ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ ഈ സെയിൽ നടക്കും.
ലീ കൂപ്പർ. ലൂയിസ് ഫിലിപ്, പാർക്ക് അവന്യൂ, ജോണ്‍ പ്ലേയേഴ്സ്, പീറ്റർ ഇംഗ്ലണ്ട്, ഡ്യൂക്ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ സെയിലിൽ ഉൾപ്പെടും.
ഈ വർഷം സെയിലിന് കൂടുതൽ ആവേശം പകരാൻ ഫാഷൻ ഫാക്ടറി ‘ബ്ലാക്ക് പാസ്’ എന്ന പ്രത്യേക പ്രവേശന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. 9321661199 എന്ന നന്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബ്ലാക്ക് പാസ് ലഭിക്കും. ഈ പാസ് ഉപയോഗിച്ച് സെയിൽ എല്ലാവർക്കും ലഭിക്കും മുൻപ് തന്നെ ഓഫറുകൾ ആസ്വദിക്കാം.