x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാംസംഗ് കേരള, മൈ സാംസംഗ്, ഓണം ഓഫർ തുടങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 5, 2026 12:59 PM IST | Updated: August 5, 2026 01:06 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: ഓണത്തോടനുബന്ധിച്ചു സാംസംഗ് ഇന്ത്യയുടെ മൈ കേരള, മൈ സാംസംഗ് ക്യാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്ക് ആഘോഷകാലത്ത് കൂടുതൽ മൂല്യവും സൗകര്യവും ഒരുക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുത്ത ബെസ്‌പോക്ക് എഐ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, അധിക വാറന്‍റി, ആകർഷക ഇഎംഐ ആനുകൂല്യങ്ങൾ എന്നിവ കമ്പനി പ്രഖ്യാപിച്ചു.

കേരളത്തിലെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുത്ത ബെസ്‌പോക്ക് എഐ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. തെരഞ്ഞെടുത്ത റഫ്രിജറേറ്ററുകൾക്കും വാഷിംഗ് മെഷീനുകൾക്കും ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്‍റി വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്‍റി സൗജന്യമായി ലഭിക്കും. തെരഞ്ഞെടുത്ത സിംഗിൾ-ഡോർ റഫ്രിജറേറ്ററുകൾക്ക് 99 രൂപയ്ക്ക് ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്‍റിയും കമ്പനി ഒരുക്കിയിട്ടുണ്ട്.

സാംസംഗ് ഫിനാൻസ് പ്ലസ് വഴി പേപ്പർലെസ് ഡിജിറ്റൽ ഫിനാൻസിംഗ്, സീറോ ഡൗൺ പേയ്മെന്‍റ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. 25 കിലോഗ്രാം വാഷർ-ഡ്രയർ കോംബോ വാങ്ങുന്നവർക്ക് 30 മാസത്തെ പലിശരഹിത ഇഎംഐ പദ്ധതിയിൽ ആദ്യ ഇഎംഐ സാംസംഗ് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags : Samsung MySamsung Onam Offer Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up