Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officers

എല്ലാ പോലീസ് സ്റ്റേഷനുകളിലും ഡിസെബിലിറ്റി ഫ്രണ്ട്‌ലി ഉദ്യോഗസ്ഥര്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍

കൊ​​​ച്ചി: അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍ക്ക് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പോലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഡി​​​സെബി​​​ലി​​​റ്റി ഫ്ര​​​ണ്ട്‌​​​ലി പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സേ​​​വ​​​നം എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന് ന​​​ല്‍കി​​​യ നി​​​ര്‍ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​ക​​​ടസാ​​​ധ്യ​​​ത നേ​​​രി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണ്. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​മി​​​തി​​​ക​​​ളും മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഇ​​​ത്ത​​​രം കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തെ കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍ണ​​​മാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പോലീസ് സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക ഇ​​​ട​​​പെ​​​ട​​​ല്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ എ​​​ല്ലാ സ്റ്റേഷ​​​നു​​​ക​​​ളി​​​ലും ഡി​​​സെ​​​ബി​​​ലി​​​റ്റി ഫ്ര​​​ണ്ട്‌​​​ലി, ചൈ​​​ല്‍ഡ് ഫ്ര​​​ണ്ട്‌​​​ലി രീ​​​തി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​ത്യേ​​​ക മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ധാ​​​ന നി​​​ര്‍ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം സൈ​​​ന്‍ ലാം​​​ഗ്വേ​​​ജ് , ഇ​​​ന്‍റ​​​ര്‍പ്ര​​​റ്റ​​​ര്‍, സ​​​പ്പോ​​​ര്‍ട്ട് പേ​​​ഴ്‌​​​സ​​​ണ്‍, സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ര്‍, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സ​​​ഹാ​​​യവി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം നി​​​ര്‍ബ​​​ന്ധ​​​മാ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നോ​​​ട് ശി​​​പാ​​​ര്‍ശ ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന പ്ര​​​ത്യേ​​​ക വെ​​​ല്ലു​​​വി​​​ളി​​​യു​​​ടെ വ്യാ​​​പ്തി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2025ല്‍ 4,765 ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്. ഇ​​​തി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​രാ​​​യ 4,818 പേ​​​രി​​​ല്‍ 154 പേ​​​ര്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളാ​​​ണ്.

National

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ പാ​ക് പൗ​ര​നെ കൈ​മാ​റി ഇ​ന്ത്യ​ൻ സൈ​ന്യം

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യെ സ്വന്തം രാജ്യത്തേക്ക് തി​രി​ച്ച​യ​ച്ച് ഇ​ന്ത്യ​ൻ സൈ​ന്യം. മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​യാ​ളെ മാ​തൃ​രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ച്ച​ത്.

ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള അ​സ​ദ് ഖാ​ൻ എ​ന്ന​യാ​ളെ​യാ​ണ് അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലു​ള്ള ഒ​രു പോ​യി​ന്‍റി​ൽ വ​ച്ച് ഇ​ന്ത്യ​ൻ സൈ​ന്യം പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച കു​പ്വാ​ര ജി​ല്ല​യി​ലെ തീ​ത്വാ​ൽ സെ​ക്ട​റി​ലു​ള്ള സി​മാ​രി​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​സ​ദ് ഖാ​ൻ പി​ടി​യി​ലാ​കു​ന്ന​ത്.

അ​സ​ദ് ഖാ​നെ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് കൈ​മാ​റു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സൈ​ന്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ചെ​യ്തു.

കൈ​മാ​റ്റ ച​ട​ങ്ങി​നി​ടെ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ഒ​രു മു​തി​ർ​ന്ന റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഹ​സ്ത​ദാ​നം ചെ​യ്തു.

ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് അ​സ​ദ് ഖാ​നോ​ട് മാ​ന്യ​ത​യോ​ടും അ​നു​ക​മ്പ​യോ​ടും കൂ​ടി​യാ​ണ് പെ​രു​മാ​റി​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളോ​ടും പ്രൊ​ഫ​ഷ​ണ​ൽ പെ​രു​മാ​റ്റ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് സൈ​ന്യം വ്യ​ക്ത​മാ​ക്കി.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ആ​റ് മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​തി​ക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​ൽ വി​ട്ട​ത്.

സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് ആ​ക്ര​മി​ച്ച​ത്

മേ​യ് 27-നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) എ​ട്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ണ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്.

മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു റെ​യ്ഡ്. റെ​യ്ഡ് ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തേ​ക്ക് മ​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ല്ലു​ക​ൾ, ഇ​ഷ്ടി​ക​ക​ൾ, മ​ര​ക്ക​ഷ്ണ​ങ്ങ​ൾ (കു​ര​വ​ടി​ക​ൾ) എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കാ​റു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി: ബി.​അ​ശോ​കി​നും എ​ൻ. പ്ര​ശാ​ന്തി​നും നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത ബി.​അ​ശോ​കി​നും എ​ൻ. പ്ര​ശാ​ന്തി​നും പു​തി​യ ചു​മ​ത​ക​ൾ ന​ൽ​കി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് ബി. ​അ​ശോ​കി​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​യി​ക വ​കു​പ്പി​ന്‍റെ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് എ​ൻ. പ്ര​ശാ​ന്തി​ന് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ യു​വ​ജ​ന​കാ​ര്യ,മൃ​ഗ​ശാ​ല,മ്യൂ​സി​യം വ​കു​പ്പു​ക​ളു​ടെ അ​ധി​ക ചു​മ​ത​ല​യും എ​ൻ. പ്ര​ശാ​ന്തി​ന് ന​ൽ​കും. സ്നേഹിൽ കുമാർ സിംഗാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ സി​ൻ​ഹ​യ്ക്ക് ക​യ​ർ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ഹൗ​സിം​ഗ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ​യും അ​ധി​ക ചു​മ​ത​ല ന​ൽ​കും. കെ.​ആ​ർ. ജ്യോ​തി​ലാ​ലി​ന് പ്ലാ​നിം ബോ​ർ​ഡി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കും.

മി​ൻ​ഹാ​ജ് ആ​ലം കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. രാ​ജു നാ​രാ​യ​ണ സ്വാ​മി സൈ​നി​ക ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​കും. ടി.​വി. അ​നു​പ​മ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യാ​കും. ഷാ​ർ​മി​ള മേ​രി ജോ​സ​ഫ് ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​കും.

ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​റി​നു തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കും. കെ. ​ബി​ജു വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​കും. എം.​ജി. രാ​ജ​മാ​ണി​ക്യം കെ​എ​സ്ഇ​ബി ചെയർമാനാകും..കെ.​ജീ​വ​ൻ ബാ​ബു റ​വ​ന്യു,ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി. എ​സ്. സു​ഹാ​സ് ജ​ല വി​ഭ​വ വ​കു​പ്പ് സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​കും.

വി​ഴി​ഞ്ഞം തു​റ​മു​ഖ എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ദി​വ്യ എ​സ്. അ​യ്യ​രെ നീ​ക്കി. സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും ദി​വ്യ എ​സ്. അ​യ്യ​രെ നീ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റാ​യാ​ണ് ദി​വ്യ എ​സ്. അ​യ്യ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി

അ​ദീ​ല അ​ബ്ദു​ള്ള പി​ഡ​ബ്ല്യൂ സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​കും. ശ്രീ​റാം സാം​ബ​ശി​വ റാ​വു​വി​നു ഐ​ടി വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കും. എ​സ്. ഷാ​ന​വാ​സ് ത​ദ്ദേ​ശ വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​കും. ഡി.​സ​ജി​ത് ബാ​ബു പൊ​തു​വി​ഭ്യാ​ഭ്യാ​സ വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​കും. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും വ​ഹി​ക്കും.

കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രി​സ്ഥി​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ. ടി.​വി. സു​ഭാ​ഷ് കൃ​ഷി വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി. എം.​അ​ഞ്ജ​ന​യ്ക്ക് നോ​ർ​ക്ക​യു​ടെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്റെ​യും അ​ധി​ക ചു​മ​ത​ല ന​ൽ​കി. ഷീ​ബ ജോ​ർ​ജ് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​കും.

അ​ഫ്‌​സാ​ന പ​ർ​വീ​ൺ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​കും. അ​വ​ധി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ രേ​ണു രാ​ജി​ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മ​നം ല​ഭി​ച്ചു.

ആ​സി​ഫ് കെ. ​യൂ​സ​ഫ് നോ​ർ​ക്ക ഡ​യ​റ​ക്ട​ർ. ശ്രീ​ധ​ന്യ സു​രേ​ഷ് – ഫു​ഡ് സേ​ഫ്ടി ക​മ്മീ​ഷ​ണ​ർ. സ​ഫ്ന ന​സ​റു​ദ്ധീ​ന് ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്റ് ക​മ്മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല. രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ – ജിഎസ്‌ടി സ്പെ​ഷ്യ​ൽ ക​മ്മീ​ഷ്ണ​ർ.

അ​നു.​എ​സ്.​നാ​യ​ർ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്‌ മി​ഷ​ൻ ഡ​യ​റ​ക്ട​ർ. സ​ബി​ൻ സ​മീ​ദി​ന് ഐ & ​പി ആ​ർ ഡി ​ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല. ഹ​ർ​ഷി​ൽ.​ആ​ർ.​മീ​ന​യെ ടൂ​റി​സം എം​ഡി​യു​മാ​യി നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വാ​യി.

 

Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ളി​ൽ മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി.

ക​ള​ക്ട​ർ​മാ​രു​ടെ മാ​റ്റം റ​വ​ന്യു മ​ന്ത്രി അ​റി​യാ​തെ​യാ​ണ് ന​ട​ന്ന​ത്. കൂ​ടാ​തെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റെ വ​ച്ച​തും വ്യ​വ​സാ​യ മ​ന്ത്രി അ​റി​യാ​തെ​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ മ​ന്ത്രി​മാ​ർ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്.

സം​സ്ഥാ​ന ഭ​ര​ണ​ത​ല​പ്പ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ വ​ന്നി​രി​ക്കു​ന്ന​ത്. പാ​ട്ടീ​ൽ അ​ജി​ത് ഭ​ഗ​വ​ത് റാ​വു​വി​നെ ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. പി.​ബി. നൂ​ഹി​നെ​യാ​ണ് ജി​എ​സ്ടി ക​മ്മീ​ഷ്ണ​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ. ​ഇ​മ്പ​ശേ​ഖ​റാ​ണ് പു​തി​യ വാ​ട്ട​ർ അ​തോ​റി​റ്റി എം​ഡി.

ക​ണ്ണൂ​ർ ക​ള​ക്ട​റാ​യ അ​രു​ൺ കെ. ​വി​ജ​യ​നെ​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​ത്. ഈ ​നി​യ​മ​ന​ത്തി​ലാ​ണ് വ്യ​വ​സാ​യ മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​നെ പു​തി​യ എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ്ണ​റാ​യി നി​യ​മി​ച്ചു.

Kerala

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.

ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

എഡിജിപി(ക്രമസമാധാനം)യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് സേനാംഗങ്ങളിൽ നിന്നുമുണ്ടാകരുതെന്ന നിർദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Kerala

ത​ല​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ മ​ന്ത്രിഓ​ഫീ​സു​ക​ൾ ഒ​ഴി​യും കാ​ലം; എത്തുന്നതു ശിവൻകുട്ടിയും അനിലും മാത്രം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള​ള മ​ന്ത്രി​മാ​ർ ഓ​ഫീ​സി​ൽ അ​ങ്ങ​നെ എ​ത്തു​ന്നി​ല്ല, ഉ​ദ്യോ​ഗ​സ്ഥ​രാ​ക​ട്ടെ ഓ​ഫീ​സു​ക​ൾ ഒ​ഴി​യാ​നു​ള്ള ത​ത്ര​പ്പാ​ടി​ലും. ത​ല​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഇ​ല​പൊ​ഴി​യും കാ​ലം പോ​ലെ ഓ​ഫീ​സ് ഒ​ഴി​യും കാ​ല​മാ​ണ്.

ചെ​ന്നൈ​യി​ലെ ക​ണ്ണു​ചി​കി​ത്സ​യ്ക്കു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക്ലി​ഫ്ഹൗ​സി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. മ​ന്ത്രി​മാ​രൊ​ക്കെ അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലും കു​ടും​ബ​ത്തി​ലു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ മ​ന്ത്രി​മാ​ർ ജി.​ആ​ർ. അ​നി​ലും വി. ​ശി​വ​ൻ കു​ട്ടി​യും മാ​ത്ര​മാ​ണ് ഇ​ട​യ്ക്ക് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​ത്.

മ​ന്ത്രി ശി​വ​ൻകു​ട്ടി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നു​മാ​യി സ്ഥി​ര​മാ​യി ഉ​ട​ക്കി​ലാ​യ​തി​നാ​ൽ ഇ​ട​ക്കി​ടെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്നു​ണ്ട്. വൈ​ദ്യു​തി വ​കു​പ്പ് ഇ​പ്പോ​ൾ വ​ലി​യ വാ​ർ​ത്താ ചൂ​ടി​ൽ അ​ക​പ്പെ​ട്ടെ​ങ്കി​ലും മ​ന്ത്രി കൃ​ഷ്ണ​ൻകു​ട്ടി ഓ​ഫീ​സ് വ​ര​വ് കു​റ​ച്ചു; കാ​മ​റ​യ്ക്ക് മു​ന്നി​ൽ വ​ര​വും ഇ​ല്ല.

സ്പീ​ക്ക​ർ എ​ൻ.​എം ഷം​സീ​ർ മാ​ത്ര​മാ​ണ് ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ലൊ​ക്കെ സ​ജീ​വ​മാ​യു​ള്ള​ത്. ദി​വ​സ​വും പ​ത്തോ​ളം പ​ത്ര​സ​മ്മേ​ള​നം ന​ട​ന്നി​രു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ പ്ര​സ്സ് ക്ല​ബി​ലും ഒ​ട്ടും തി​ര​ക്കി​ല്ല. ഏ​പ്രി​ൽ 30 വ​രെ തു​ട​രാ​നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ​ക്കു കി​ട്ടി​യ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശം. എ​ന്നാ​ൽ, മി​ക്ക​വ​രും വി​ട്ടു ക​ഴി​ഞ്ഞു.

ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ മാ​തൃ​വ​കു​പ്പു​ക​ളി​ലേ​ക്കു തി​രി​കെ പോ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രോ​ട് ഈ ​മാ​സം കൂ​ടി തു​ട​രാ​നാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും. മ​ന്ത്രി​മാ​ർ ഓ​ഫീ​സി​ൽ വ​രാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ലീ​വി​ലോ യാ​ത്ര​യി​ലോ ആ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു കൂ​ട്ട വി​ട​വാ​ങ്ങ​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന​ത് രാഷ്‌ട്രീ​യ നി​രീ​ക്ഷ​ക​ർ കൗ​തു​ക​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. തി​ര​ത്തെ​ടു​പ്പ് ഫ​ല​ത്തെ കു​റി​ച്ചു​ള്ള അ​നി​ശ്ചി​ത​ത്വം സെ​ക്ര​ട്ടേ​റി​യ​റ്റി​നു ചു​റ്റും ഘ​നീ​ഭ​വി​ച്ചു നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​നി ഇ​ട​തു​മു​ന്ന​ണി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും ഇ​പ്പോ​ഴു​ള്ള മ​ന്ത്രി​മാ​ർ​ക്കു വീ​ണ്ടും അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ന്നി​ല്ലാ​ത്ത​തി​നാ​ലും ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​റ്റാ​നി​ട​യു​ള്ള​തി​നാ​ലു​മാ​ണ് മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളി​ൽനി​ന്നു കു​ടി​യൊ​ഴി​യു​ന്ന​തെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ലും സ​ത്യ​മ​ത​ല്ല.

ഇ​പ്പോ​ൾ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​യ​ലു​ക​ൾ മാ​ത​മാ​ണ് ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ച്ചു കൊ​ണ്ട് മാ​ത്രം. മ​ന്ത്രി​സ​ഭാ​യോ​ഗ​ങ്ങ​ളെ​ല്ലാം ഓ​ൺ​ലൈ​നാ​യാ​ണ് ചേ​രു​ന്ന​ത്.

അ​ടു​ത്ത മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തു വ​രെ നി​ല​വി​ലു​ള്ള മ​ന്ത്രി​മാ​ർ​ക്കു തു​ട​രാം. സാ​ധാ​ര​ണ മ​ന്ത്രി മ​ന്ദി​ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷ​മാ​ണ് ഒ​ഴി​യു​ക. ഇ​ക്കു​റി ഏ​റെ​ക്കു​റെ നേ​ര​ത്തെത​ന്നെ കൂ​ടൊ​ഴി​യ​ൽ തു​ട​ങ്ങി. വേ​ന​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ ക​ന​ത്തു നി​ന്ന് മ്ലാ​ന​മാ​യ മൂ​ട​ൽ പ​ര​ത്തു​ന്നു​ണ്ട്. ; മ​ഴ എ​ങ്ങ​നെ പെ​യ്യു​മെ​ന്ന് ; സ്വ​ഭാ​വ​വും നി​റ​വു​മെ​ന്തെ​ന്ന് മേ​യ് നാ​ലി​ന് അ​റി​യാം.

 

Kerala

ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​റ്റം; നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. നാ​രാ​യ​ണ​ന്‍ ഐ​പി​എ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സ് ജി​ല്ല മേ​ധാ​വി​യാ​കും. തോം​സ​ണ്‍ ജോ​സ് ഐ​പി​എ​സ് തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കും.

കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഐ​എ​സി​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു. കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ഓ​ഫീ​സ​ര്‍​മാ​രി​ല്‍ എ​സ്. വ​ന്ദ​ന​യെ ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ​യാ​യും ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ആ​യും നി​യ​മി​ച്ചു.

സ​ച്ചി​ന്‍ കൃ​ഷ്ണ ക​ണ്ണൂ​രി​ല്‍ ജി​ല്ല ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലാ​യും ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യും പ്ര​വ​ര്‍​ത്തി​ക്കും. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ നി​യ​മി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളി​ല്‍ നി​ന്നും സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നും ന​ല്‍​ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ചേർന്നു

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന 25 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രും കൃ​ത്യ​മാ​യി ചു​മ​ത​ല നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ വോ​ട്ടെ​ടു​പ്പ് ഉ​റ​പ്പാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ക​ള​ക്ട​ർ സം​സാ​രി​ച്ചു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഏ​കോ​പ​ന​വു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​ഘ​ട​ക​മെ​ന്നും എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ മി​ക​ച്ച ആ​ശ​യ​വി​നി​മ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ എ​ഡി​എം കെ. ​ദേ​വ​കി, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ്രീ എ​സ്. വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

 

Latest News

Corehub Up