Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Companies

ഇ20 '420' ​ആ​യി മാ​റി: ക​ർ​ണാ​ട​ക​യി​ലെ പെ​ട്രോ​ളി​ൽ 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പെ​ട്രോ​ളി​ൽ 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക‍​യി​ലെ ഏ​ഴ് ജി​ല്ല​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പെ​ട്രോ​ൾ സാ​മ്പി​ളു​ക​ളു​ടെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ പ്ര​തി​ക​രി​ച്ച​ത്. 

പെ​ട്രോ​ൾ ക​മ്പ​നി​ക​ൾ നി​ശ്ചി​ത പ​രി​ധി​യാ​യ 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ ക​ല​ർ​ന്ന ഇ​ന്ധ​ന​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ രാ​ഹു​ൽ ആ​രോ​പി​ച്ചു. അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച 14 പെ​ട്രോ​ൾ സാ​മ്പി​ളു​ക​ളി​ൽ 11 എ​ണ്ണ​ത്തി​ലും 20 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളി​ൽ യ​ഥാ​ക്ര​മം 31.2%, 30.5% എ​ന്നി​ങ്ങ​നെ​യാ​ണ് എ​ഥ​നോ​ൾ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ20 ​എ​ന്ന​ത് 420 ആ​യി മാ​റി - പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​റു​ക​ളി​ൽ നി​ന്ന് പെ​ട്രോ​ൾ മോ​ഷ്ടി​ക്കു​ന്നു!" എ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി, ഐ​ഒ​സി​എ​ൽ എ​ച്ച്പി​സി​എ​ൽ, ബി​പി​സി​എ​ൽ , ന​യാ​ര, ഷെ​ൽ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും സ്വ​കാ​ര്യ​വു​മാ​യ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ നി​ശ്ചി​ത പ​രി​ധി ലം​ഘി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. സാ​മ്പി​ളു​ക​ളി​ലെ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ക​മ്പ​നി​ക​ളു​ടെ സ്വ​ന്തം ല​ബോ​റ​ട്ട​റി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദ്യ​മു​ന്ന​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി, ഉ​യ​ർ​ന്ന എ​ഥ​നോ​ൾ മി​ശ്ര​ണം വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജി​നെ ബാ​ധി​ക്കു​ക​യും മെ​യി​ന്‍റെ​ന​സ്  ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കു​റി​ച്ചു. ഇ​ത്ത​രം ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​ത്ത കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ വ്യ​ക്ത​മാ​യ ലേ​ബ​ലിം​ഗി​ന്‍റെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദ്യം ഉ​ന്ന​യി​ച്ചു. ത​ങ്ങ​ൾ വാ​ങ്ങു​ന്ന ഇ​ന്ധ​ന​ത്തി​ലെ യ​ഥാ​ർ​ത്ഥ എ​ഥ​നോ​ൾ അ​ള​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യു​ന്ന പെ​ട്രോ​ളി​ലെ യ​ഥാ​ർ​ത്ഥ എ​ഥ​നോ​ൾ അ​ള​വ് എ​ത്ര​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും, 20 ശ​ത​മാ​നം പ​രി​ധി ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

International

റ​ഷ്യ​യി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി; ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി പൂ​ർ​ണ​മാ​യും നി​ർ​ത്തു​മെ​ന്ന് ഇ​ന്ത്യ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്.

റി​ല​യ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി. ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് വീ​ണ്ടും ഈ ​നി​ർ​ണാ​യ​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

റ​ഷ്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ റോ​സ്നെ​ഫ്റ്റ്, ലൂ​ക്കോ​യി​ൽ എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ഈ ​ഉ​പ​രോ​ധം നി​ല​നി​ൽ​ക്കെ റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ റി​ല​യ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് നി​ല​വി​ലെ അ​വ​സ്ഥ.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്ന​താ​ണ് പൊ​തു​വെ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ന​യം. എ​ന്നാ​ൽ ട്രം​പി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന വി​ഷ​യ​ത്തി​ൽ അ​നി​ശ്ചി​താ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up