Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Sindhoor

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ശേ​ഷം ആ​ദ്യ​മാ​യി പാ​ക് മ​ന്ത്രി ഇ​ന്ത്യ​യി​ൽ; സ​ന്ദ​ർ​ശ​നം ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി മു​സാ​ദി​ക് മ​സൂ​ദ് മാ​ലി​ക് ഈ ​മാ​സം അ​വ​സാ​നം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ (എ​സ്‌​സി‌​ഒ) ‘സി​വി​ലൈ​സേ​ഷ​ണ​ൽ ഡ​യ​ലോ​ഗ്' സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. ന​വം​ബ​ർ 20 മു​ത​ൽ 22 വ​രെ​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പാ​കി​സ്ഥാ​ൻ മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. എ​സ്‌​സി‌​ഒ​യി​ലെ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കും ഒ​ക്ടോ​ബ​ർ 28ന് ​ഇ​ന്ത്യ ഔ​ദ്യോ​ഗി​ക ക്ഷ​ണം അ​യ​ച്ചി​രു​ന്നു.

എ​സ്‌​സി‌​ഒ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​നും പാ​കി​സ്ഥാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത വ​ർ​ഷം ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്‌​സി‌​ഒ ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള പാ​കി​സ്ഥാ​ന്‍റെ നീ​ക്ക​മാ​യാ​ണ് മു​സാ​ദി​ക് മാ​ലി​ക്കി​ന്‍റെ സ​ന്ദ​ർ​ശ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

2025 ഏ​പ്രി​ൽ 22ന് ​പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​യ​ത്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി മേ​യ് ഏ​ഴി​ന് ഇ​ന്ത്യ​ൻ സൈ​ന്യം ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ക്കു​ക​യും പാ​കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന സൈ​നി​ക ഏ​റ്റു​മു​ട്ട​ൽ മേ​യ് 10ന് ​ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ​യെ​ത്തു​ട​ർ​ന്നാ​ണ് അ​വ​സാ​നി​ച്ച​ത്.

2024 ഒ​ക്ടോ​ബ​റി​ൽ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന എ​സ്‌​സി‌​ഒ യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up