Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organ Trafficking

അവയവക്കടത്ത് റാക്കറ്റ്: ഇഡി കൂടുതല്‍ നടപടികളിലേക്ക്

കൊച്ചി: വ്യാജ രേഖ ചമച്ച് അവയവക്കടത്ത് നടത്തി കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഇഡി. പ്രമുഖ ആശുപത്രികളും അവയവദാന റാക്കറ്റുകളും തമ്മില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ തയാറെടുക്കുന്നത്.

വ്യാഴാഴ്ച ആശുപത്രികളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഇഡിയുടെ നീക്കം. കൊച്ചിയില്‍ മൂന്നു സ്വകാര്യ ആശുപത്രികളില്‍ ഇഡി എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അവയവദാനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് റാക്കറ്റിന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.

അവയവദാന തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുഖ്യ പ്രതിയായ നജീബ് പിടിയിലായതോടെയാണ് സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നുവെന്നും ആശുപത്രികളുടെ സഹായം ലഭിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജ രേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തി വരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest News

Corehub Up