Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organization

ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി വ​നം മ​ന്ത്രി​യു​ടെ യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നാ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ര​​​ണ്ടാം ഘ​​​ട്ട യോ​​​ഗം ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.

രാ​​​വി​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ല​​​യം ഹാ​​​ളി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ന് വ​​​നം​​​മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ൺ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

വി​​​വി​​​ധ ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

SUNDAY DEEPIKA

ഒ​രു മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പാ​ത​ക​ളി​ൽ...

അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​ന​മാ​ണ്. ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ക്കാ​ഴ്ച​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​മാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ഗൈ​ഡ​ഡ് ടൂ​ര്‍ ഓ​ണ്‍​ലൈ​നാ​യി നേ​ര​ത്തേ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. താ​മ​സി​ച്ചി​രു​ന്ന മാ​ൻ​ഹ​ട്ട​നി​ലെ ടൈം​സ് സ്ക്വ​യ​ർ സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള ഹി​ൽ​ട്ട​ൻ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ൽ​നി​ന്ന് രാ​വി​ലെ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ന​ല്ല ത​ണു​പ്പു​ണ്ട്.

ടൈം​സ് സ്ക്വ​യ​ർ, ഗ്രാ​ൻ​ഡ് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ, ഫി​ഫ്ത്ത് അ​വ​ന്യു, ബ്രോ​ഡ് വേ ​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ​ന​ട​ന്ന് 10 മ​ണി​യോ​ടെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മെ​ത്തി. ന്യൂ​യോ​ർ​ക്ക് മാ​ൻ​ഹ​ട്ട​നി​ലെ ട​ർ​ട്ടി​ൽ ബേ​യി​ലാ​ണ് ഏ​ക​ദേ​ശം 18 ഏ​ക്ക​ർ വ​രു​ന്ന ഈ ​പ്ര​ദേ​ശം. അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ലും ഒ​രു അ​ന്താ​രാ​ഷ്ട്ര ഭൂ​ഭാ​ഗ​മാ​യാ​ണ് ഇ​വി​ടം ക​ണ​ക്കാ​ക്കു​ന്ന​ത്. അ​താ​യ​ത്, ഇ​വി​ടം യു​എ​ന്നി​ന്‍റെ മാ​ത്രം ഭ​ര​ണ​ത്തി​ൻ​കീ​ഴി​ലാ​ണ്.

ഉ​ള്ളി​ലേ​ക്ക് 

ടൂ​റി​നാ​യി എ​ത്തു​മ്പോ​ൾ ആ​ദ്യം ചെ​ക്ക് ഇ​ൻ സെ​ന്‍റ​റി​ലേ​ക്കു പോ​കേ​ണ്ട​തു​ണ്ട്. യു​എ​ൻ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ഒ​ന്നാം അ​വ​ന്യൂ​വി​ന്‍റെ​യും 46ാമ​ത്തെ സ്ട്രീ​റ്റി​ന്‍റെ​യും കോ​ണി​ലാ​യാ​ണ് ഇ​ത്. ഇ-​മെ​യി​ലാ​യി ല​ഭി​ച്ച ഓ​ർ​ഡ​റി​ൽ പേ​രു​ള്ള​വ​രെ മാ​ത്ര​മേ ഉ​ള്ളി​ലേ​ക്ക് അ​നു​വ​ദി​ക്കു. പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. അ​വി​ടെ ന​മ്മു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​രു സ്റ്റി​ക്ക​ർ ന​ൽ​കു​ക​യും ചെ​യ്യും. അ​ത് ഷ​ര്‍​ട്ടി​ല്‍ പ​തി​ച്ചാ​യി​രു​ന്നു തു​ട​ര്‍​ന്നു​ള്ള യാ​ത്ര.

പ്ര​ധാ​ന​മാ​യും നാ​ലു കെ​ട്ടി​ട​ങ്ങ​ളാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​ലെ സ​മു​ച്ച​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 1952 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ങ്ങ​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്ത വാ​സ്തു​ശി​ല്പി​ക​ളു​ടെ ബോ​ർ​ഡി​ന് നേ​തൃ​ത്വം​ന​ൽ​കി​യ​ത് വാ​ല​സ് ഹാ​രി​സ​ൺ ആ​യി​രു​ന്നു. ഓ​സ്കാ​ർ നീ​മെ​യ​ർ, ലെ ​കോ​ർ​ബൂ​സി​യ​ർ എ​ന്നി​വ​ർ അ​ന്തി​മ രൂ​പ​ക​ല്പ​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ദേ​ഹ​പ​രി​ശോ​ധ​ന​യും മ​റ്റു സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ചു​റ്റു​മ​തി​ലി​നോ​ട് ചേ​ർ​ന്ന് എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ലി​യ കൊ​ടി​ക​ൾ പാ​റി​പ്പ​റ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ പ​താ​ക ക​ണ്ടു​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. വി​ശാ​ല​മാ​യ മു​റ്റ​ത്തും ഗാ​ർ​ഡ​നി​ലും ചി​ല ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ കാ​ണാം. വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ സം​ഭാ​വ​ന​ചെ​യ്ത മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​ക​ളും ശി​ൽ​പ​ങ്ങ​ളും ആ​ണ​ത്.

ഫോ​ട്ടോ​യൊ​ക്കെ എ​ടു​ത്ത​തി​നു​ശേ​ഷം ലോ​ബി​ക്കു​ള്ളി​ലേ​ക്ക്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ സം​ഭാ​വ​ന​ചെ​യ്ത ക​ലാ​സൃ​ഷ്ടി​ക​ളും ശി​ല്പ​ങ്ങ​ളും ഇ​വി​ടെ​യും കാ​ണാം. 2001ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്കും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കോ​ഫി അ​ന്ന​നും സം​യു​ക്ത​മാ​യി ല​ഭി​ച്ച നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര​വും അ​വി​ടെ ക​ണ്ടു. സ​മീ​പ​ത്തു​ള്ള ചു​മ​രി​ൽ ഇ​തു​വ​രെ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍- ഇ​റാ​ൻ സ​മ്മാ​നി​ച്ച അ​വ പ​ട്ടി​ൽ നെ​യ്തെ​ടു​ത്ത​താ​യി​രു​ന്നു.

മാ​ന​വാ​വ​കാ​ശ​ങ്ങ​ളും സ​മാ​ധാ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വ​രി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ, രേ​ഖ​ക​ൾ, പ്ര​ദ​ർ​ശ​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും ക​ണ്ടു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ബി​യി​ൽ നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ "ലോ​ക​ത്തി​ന്‍റെ പ്ര​തി​നി​ധി’ എ​ന്നൊ​രു തോ​ന്ന​ൽ ന​മു​ക്ക് സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കും!

ടൂ​ർ ഡെ​സ്കി​ലേ​ക്ക് 

11 മ​ണി​യു​ടെ​യാ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന ടൂ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ലോ​ബി​യി​ലെ കാ​ഴ്ച​ക​ള്‍ ക​ണ്ട​തി​നു ശേ​ഷം ടൂ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന നി​യു​ക്ത മീ​റ്റിം​ഗ് സ്ഥ​ല​ത്ത് എ​ത്തി. ടൂ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ടൂ​ർ ഡെ​സ്കി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യ​ണം. ഓ​രോ പ​തി​ന​ഞ്ച് മി​നി​റ്റി​ലു​മാ​ണ് ടൂ​റു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഇ​തൊ​രു വാ​ക്കിം​ഗ് ഗൈ​ഡ​ഡ് ടൂ​റാ​ണ്. ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്കും സാ​ധാ​ര​ണ ടൂ​റു​ക​ൾ, എ​ന്നാ​ൽ മ​റ്റ് ഭാ​ഷ​ക​ളി​ലും ടൂ​റു​ക​ൾ ന​ട​ത്താ​റു​ണ്ട്. ഞ​ങ്ങ​ളു​ടെ ടൂ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഒ​രു ഗ്രൂ​പ്പാ​യി ക​ണ്ടു​മു​ട്ടി. സം​ഘ​ത്തി​ലെ 15 പേ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചൈ​നീ​സ് വം​ശ​ജ​ൻ ഷാ​രോ​ണ്‍ ഷാ​ങ്ങ് ആ​ണ് ഞ​ങ്ങ​ളു​ടെ ടൂ​ർ ഗൈ​ഡ്.

ഞ​ങ്ങ​ൾ പ​ര്യ​ട​നം തു​ട​ങ്ങി. കോ​ൺ​ഫ​റ​ൻ​സ് ബി​ൽ​ഡിം​ഗി​ന്‍റെ ലോ​ബി​യി​ൽ വി​ഖ്യാ​ത​മാ​യ പെ​യി​ന്‍റിം​ഗു​ക​ൾ. പു​റ​ത്ത് ഇ​ട​നാ​ഴി​യി​ൽ ജ​പ്പാ​ന്‍റെ സ​മാ​ധാ​ന ബെ​ല്‍. എ​സ്ക​ലേ​റ്റ​റി​ലൂ​ടെ ക​യ​റി സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ റൂ​മി​ന്‍റെ ഗാ​ല​റി​യി​ല്‍ എ​ത്തി. യു​എ​ന്നി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​മാ​ണ് ഇ​വി​ടം. സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ 15 അം​ഗ​ങ്ങ​ള​ട​ങ്ങി​യ​താ​ണ്. പ​ണ്ട് ഹൈ​സ്കൂ​ളി​ല്‍ ഇ​തേ​ക്കു​റി​ച്ചു പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ര്‍​മ​യി​ല്‍ മി​ന്നി​മ​റ​ഞ്ഞു.

സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ചേം​ബ​റി​ലെ ഗാ​ല​റി​യി​ൽ കു​റ​ച്ചു​സ​മ​യം ഇ​രു​ന്നു. സെ​ഷ​നി​ൽ മീ​റ്റിം​ഗ് ഉ​ണ്ടെ​ങ്കി​ൽ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. സെ​പ്റ്റം​ബ​ർ 11 ആ​ക്ര​മ​ണ​ത്തി​ന് മു​മ്പു​ള്ള മീ​റ്റിം​ഗു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു, എ​ന്നാ​ൽ അ​തി​നു​ശേ​ഷം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഇ​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഞ​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഘാ​ന​യി​ൽ നി​ന്നു​ള്ള സ്റ്റെ​ല്ല​യെ ഇ​തി​നി​ട​യി​ല്‍ പ​രി​ച​യ​പ്പെ​ട്ടു. അ​വി​ട​ത്തെ യു​നെ​സ്കോ വോ​ള​ണ്ടി​യ​റാ​ണ് അ​വ​ർ.

തു​ണി​യി​ൽ നെ​യ്ത പി​ക്കാ​സോ ചി​ത്രം

പി​ക്കാ​സോ​യു​ടെ വി​ഖ്യാ​ത​മാ​യ "ഗോ​ർ​ണി​ക്ക’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ണി​യി​ൽ നെ​യ്തെ​ടു​ത്ത രൂ​പം സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​നു പു​റ​ത്താ​യി കാ​ണാം. യു​ദ്ധ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യെ ലോ​ക​ത്തി​ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണി​ത്. അ​വി​ടെ​നി​ന്ന് ജ​ന​റ​ൽ അ​സം​ബ്ലി ഹാ​ളി​നു സ​മീ​പം ഞ​ങ്ങ​ള്‍ എ​ത്തി, ഇ​താ​ണ് യു​എ​ന്നി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​റി. 193 രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക നേ​താ​ക്ക​ൾ ഇ​വി​ടെ സ​മ്മേ​ളി​ച്ച് അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു.

1,800 പേ​ർ​ക്ക് ഇ​രി​പ്പി​ട​സൗ​ക​ര്യ​മു​ള്ള ഈ ​ഹാ​ളി​ൽ ഓ​രോ അം​ഗ​രാ​ജ്യ​ത്തി​നും പ്ര​ത്യേ​കം സീ​റ്റു​ക​ളു​ണ്ട്. ഓ​രോ സീ​റ്റി​ലും രാ​ജ്യ​ത്തി​ന്‍റെ പേ​ര് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു. ഹാ​ളി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത്, യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ. പ​ച്ച മാ​ര്‍​ബി​ള്‍ പ്ര​സം​ഗ​പീ​ഠ​വും സ്വ​ർ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചി​ഹ്ന​വും പ​തി​പ്പി​ച്ചി​രി​ക്കു​ന്നു.

ഇ​വി​ടെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ, വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ത​ത്സ​മ​യം വി​വ​ർ​ത്ത​നം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഞ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ദി​വ​സം അ​സം​ബ്ലി മീ​റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷ ക​ര്‍​ശ​നം. ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ലാ​യി​രു​ന്നു ഇ​വി​ടേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ സ​ന്ദ​ര്‍​ശ​നം.

യു​എ​ൻ ട്ര​സ്റ്റി​ഷി​പ്പ് കൗ​ൺ​സി​ൽ ചേം​ബ​റി​ലേ​ക്കാ​ണ് അ​ടു​ത്ത​താ​യി പോ​യ​ത്. 1994ൽ ​ട്ര​സ്റ്റി​ഷി​പ്പ് ഗ്രൂ​പ്പ് അ​തി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ പി​രി​ച്ചു​വി​ട്ട​തി​നാ​ൽ ഇ​പ്പോ​ള്‍ ഈ ​മു​റി മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഷാ​രോ​ണ്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് യു​എ​ൻ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ൺ​സി​ൽ ചേം​ബ​ർ സ​ന്ദ​ര്‍​ശി​ച്ചു. സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന വി​വി​ധ യു​എ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​വി​ടെ​നി​ന്നാ​ണ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 40ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 1985 ല്‍ ​നാ​ൻ​സി റീ​ഗ​ൻ സ​മ​ർ​പ്പി​ച്ച "ദ ​ഗോ​ൾ​ഡ​ൻ റൂ​ൾ’ എ​ന്ന വ​ലി​യ മൊ​സ​യി​ക് മ്യൂ​റ​ൽ അ​വി​ടെ ക​ണ്ടു.

യു​എ​ൻ ആ​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ലെ അ​ടു​ത്ത സ്റ്റോ​പ്പ് നി​രാ​യു​ധീ​ക​ര​ണ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു. ഹി​രോ​ഷി​മ ആ​ണ​വ സ്ഫോ​ട​ന​ത്തെ അ​തി​ജീ​വി​ച്ച പ്ര​തി​മ, വി​വി​ധ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ള്‍, യു​ദ്ധ​രം​ഗ​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ണ്ടു. പി​ന്നീ​ട് യു​എ​ൻ ആ​സ്ഥാ​ന​ത്തെ ധ്യാ​ന​മു​റി ഷാ​രോ​ണ്‍ പ​രി​ച​യ​പ്പെ​ടു​ത്തി. മ​തം നോ​ക്കാ​തെ ഭ​ക്തി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ശാ​ന്ത​മാ​യ ഒ​രു സ്ഥ​ല​മാ​യി ധ്യാ​ന​മു​റി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്നു.

ത​രൂ​രി​നെ അ​റി​യു​മോ ?

ഞാ​ന്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് എ​ത്തി​യ​താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഷാ​രോ​ണ്‍ ത​രൂ​റി​നെ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചു. തെ​ല്ലൊ​രു അ​ഭി​മാ​ന​ത്തോ​ടെ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടു​കാ​ര​നാ​ണ് എ​ന്നു​പ​റ​ഞ്ഞു. ശ​ശി ത​രൂ​ർ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​വി​ധ പ​ദ​വി​ക​ളി​ൽ ഒ​ട്ടേ​റെ വ​ർ​ഷ​ങ്ങ​ൾ സേ​വ​നം​ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ​ല്ലോ.

ടൂ​ർ അ​വ​സാ​നി​ക്കു​ന്നു 

അ​ർ​മേ​നി​യ​യി​ല്‍​നി​ന്നു​ള്ള പു​രാ​ത​ന കു​രി​ശും സൗ​ദി അ​റേ​ബ്യ സ​മ്മാ​നി​ച്ച വി​ശു​ദ്ധ ക​അ​ബ​യു​ടെ തി​ര​ശീ​ല​യാ​യ കി​സ്വ​യും ജ​ര്‍​മ​നി​യി​ലെ ബെ​ർ​ലി​ൻ മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളും യു​എ​ഇ ന​ല്‍​കി​യ ദു​ബാ​യി​യു​ടെ ബ​ർ​ജീ​ൽ അ​വാ​ർ​ഡും താ​യ്‌​ല​ൻ​ഡ് ന​ൽ​കി​യ വ​ള്ള​ത്തി​ന്‍റെ ശി​ല്പ​വും, ബു​ദ്ധ​സ്തൂ​പ​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും തു​ട​ങ്ങി വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ൾ സ​മ്മാ​നി​ച്ച ശി​ല്പ​ങ്ങ​ളും ഫ​ല​ക​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും പു​രാ​ത​ന വ​സ്തു​ക്ക​ളും ക​ലോ​പ​ഹാ​ര​ങ്ങ​ളു​മൊ​ക്കെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ണ്ട് ഞ​ങ്ങ​ള്‍ തി​രി​കേ ലോ​ബി​യി​ല്‍ എ​ത്തി.

ടൂ​ര്‍ അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന് ഷാ​രോ​ണ്‍ അ​റി​യി​ച്ചു. ഞാ​ന്‍ സ്റ്റെ​ല്ല​യോ​ടോ​പ്പം വി​സി​റ്റേ​ഴ്സ് ലോ​ബി​യു​ടെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ക​ഫേ​യി​ൽ​നി​ന്ന് കോ​ഫി കു​ടി​ച്ചു. കു​റ​ച്ചു​സ​മ​യം അ​വി​ടെ സം​സാ​രി​ച്ചി​രു​ന്ന​ശേ​ഷം ഞ​ങ്ങ​ൾ പി​രി​ഞ്ഞു. ഇ​പ്പോ​ഴും വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ ആ ​സൗ​ഹൃ​ദം തു​ട​രു​ന്നു.

പി​ന്നീ​ട് സ​മീ​പ​മാ​യി ക​ണ്ട യു​എ​ൻ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഷോ​പ്പു​ക​ൾ സ​ന്ദ​ര്‍​ശി​ച്ചു. യു​എ​ൻ അ​നു​ബ​ന്ധ പു​സ്ത​ക​ങ്ങ​ൾ, സു​വ​നീ​റു​ക​ൾ എ​ന്നി​വ വാ​ങ്ങാ​നു​ള്ള ക​ട​ക​ളും ഇ​വി​ടെ​യു​ണ്ട്. അ​വി​ടെ​യു​ള്ള ഒ​ഫീ​ഷ്യ​ല്‍ ഗി​ഫ്റ്റ് ഷോ​പ്പി​ല്‍​നി​ന്ന് ഒ​രു ബാ​ഗും പേ​ള്‍ പെ​ന്‍റ​ൻ​ഡും ടീ​ഷ​ര്‍​ട്ടും ഫ്രി​ഡ്ജ് മാ​ഗ്നെ​റ്റും സു​വ​നീ​റാ​യി വാ​ങ്ങി. ഇ​വി​ട​ത്തെ ത​പാ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ ഗാ​ന്ധി​ജി​യു​ടെ സ്റ്റാ​മ്പു​ക​ൾ​വാ​ങ്ങി അ​വി​ടെ​നി​ന്നു​ത​ന്നെ സീ​ൽ​ചെ​യ്തു വാ​ങ്ങി​യ​ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​സ്ഥാ​ന​ത്തോ​ടു വി​ട​പ​റ​ഞ്ഞു.

ഇ​തു കേ​വ​ലം ഒ​രു സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല; ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല നി​മി​ഷ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ച, സു​പ്ര​ധാ​ന​മാ​യ പ​ല ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​കൂ​ടി​യാ​യി​രു​ന്നു. ലോ​കം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ പ​രി​ഹ​രി​ക്കാ​ൻ യു​എ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നാ​യി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ ത​ങ്ങ​ളു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ വി​ശി​ഷ്ട ഉ​പ​ഹാ​ര​ങ്ങ​ളെ​ല്ലാം വി​ല​പ്പെ​ട്ട കാ​ഴ്ച​യാ​യി​രു​ന്നു.

സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞി​രി​ക്കു​ന്നു. സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലേ​ക്കാ​ണ് ഇ​നി പോ​കേ​ണ്ട​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ അ​ഞ്ചു ബ​റോ​ക​ളി​ൽ ഏ​റ്റ​വും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്താ​യു​ള്ള ദ്വീ​പ് ന​ഗ​ര​മാ​ണ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്. മാ​ൻ​ഹ​ട്ട​നു​മാ​യി ക​ര​മാ​ർ​ഗം നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ, യാ​ത്ര​യ്ക്കാ​യി പ്ര​സി​ദ്ധ​മാ​യ "സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ഫെ​റി'​യെ ആ​ശ്ര​യി​ക്ക​ണം. യാ​ത്ര തു​ട​ര​ട്ടെ...

National

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പീപ്പിൾസ് ട്രൈബ്യൂണൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ആ​​​ദി​​​വാ​​​സി​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ക്രൈ​​​സ്ത​​​വ​​​ർ നേ​​​രി​​​ടു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ പീ​​​പ്പി​​​ൾ​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ഉ​​​ന്ന​​​മി​​​ട്ടു ന​​​ട​​​ക്കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വ​​​ത​​​ന്ത്ര്യം വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന ആ​​​രോ​​​പി​​​ച്ചു.

ആ​​​ദി​​​വാ​​​സി​​​മേ​​​ഖ​​​ല​​​യി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ നേ​​​രി​​​ടു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ളും അ​​​വ​​​ഗ​​​ണ​​​ന​​​ക​​​ളും വി​​​വ​​​രി​​​ക്കു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.

പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ജോ​​​ണ്‍ ദ​​​യാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം. അ​​​തി​​​ക്ര​​​മം നേ​​​രി​​​ട്ട​​​വ​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നേ​​​രി​​​ട്ടെ​​​ത്തി അ​​​നു​​​ഭ​​​വം വി​​​വ​​​രി​​​ച്ചി​​​രു​​​ന്നു.

പു​​​രു​​​ഷ​​​ന്മാ​​​രെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ത്രീ​​​ക​​​ളെ​​​യും പെ​​​ണ്‍കു​​​ട്ടി​​​ക​​​ളെ​​​യും അ​​​തി​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല കോ​​​ണു​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ വി​​​ദ്യ ദി​​​ന​​​ക​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മ​​​തം മാ​​​റി എ​​​ന്നാ​​​രോ​​​പി​​​ച്ച് ഗ​​​ർ​​​ഭി​​​ണി​​​ക​​​ളെ​​​പ്പോ​​​ലും ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ക്ര​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലും സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന ആ​​​രോ​​​പ​​​ണം അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

International

ഇറാനിൽ കൊല്ലപ്പെട്ടത് 3090 പേർ: അമേരിക്കൻ സംഘടന

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് 3090 പേ​​​രാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ഇ​​​ൻ ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 2885 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രാ​​​ണ്.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നും സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​കട​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ‌്റാ​​​ൻ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ശാ​​​ന്ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ സാ​​​യു​​​ധ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​ണ് ഈ ​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കി​​​യ​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. പ്ര​​​ക്ഷോ​​​ഭ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ടെ​​​ഹ്റാ​​​നി​​​ല​​​ട​​​ക്കം പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഡി​​​സം​​​ബ​​​ർ 28ന് ​​​ടെ​​​ഹ്റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ടവി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ എ​ക്സൈ​സ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​ർ​ക്കെ​തി​രെ എ​ക്സൈ​സ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന. ന​യ​പ​ര​മ​ല്ല​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​കാ​ര​ണ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ഇ​ടു​ക്കി​യി​ൽ ബാ​ർ ലൈ​സ​ൻ​സ് ലം​ഘ​നം ന​ട​ത്തി​യ​ത് പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

അ​തേ​സ​മ​യം, എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് പോ​ക​ണ​മെ​ന്ന എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ നി​ർ​ദേ​ശം നേ​ര​ത്തെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ക്സൈ​സ് മ​ന്ത്രി ഏ​ത് ജി​ല്ല​യി​ൽ പോ​യാ​ലും എ​ക്സൈ​സ് പൈ​ല​റ്റ് ഉ​ണ്ടാ​ക​ണം. മ​ന്ത്രി താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സ്വ​ന്തം പ​ണം മു​ട​ക്കി എ​ക്സൈ​സ് ഓ​ഫീ​സു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

District News

വ​ല​തു​കൈ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന

കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കു​പ​റ്റു​ക​യും തു​ട​ര്‍​ന്ന് വ​ല​തു കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​രി​ക​യും ചെ​യ്ത പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യ്ക്ക് വീ​ട് ഒ​രു​ക്കാ​ന്‍ ഷെ​ല്‍​ട്ട​ര്‍ ഇ​ന്ത്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​നാ​യി സ്നേ​ഹ​വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള പൂ​ര്‍​ണ്ണ​മാ​യ ചെ​ല​വ് ട്ര​സ്റ്റ് വ​ഹി​ക്കും. കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​കു​ന്ന​മു​റ​ക്ക് വീ​ട് പ​ണി ആ​രം​ഭി​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഭൂ​മി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​എ​ന്‍.​ഷ​ബീ​ല്‍, സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ന്‍ മാ​നോ​ളി, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍ അ​ത്തേ​രി, ഫ​ഹ​ദ് മു​ഹ​മ്മ​ദ് വേ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up