പെരുവണ്ണാമൂഴി: ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പന്ത്രണ്ടാമത്തെ ബാച്ച് എസ്പിസി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ. അജിത് കുമാർ പരേഡ് കമാൻഡർ ആൽഫ എലിസബത്ത് ജോസഫിൽ നിന്നും സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ ആർ. അനന്തകൃഷ്ണൻ, സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് മെമ്പർ ജിനീഷ് കല്ലും പുറത്ത്, ഹെഡ്മാസ്റ്റർ കെ.എം. രാജു, പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർമാരായ രാജീവ് കുമാർ, പി.എം. അമ്മദ്, കെ.കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡ്രിൽ ഇൻസ്പെക്ടർമാരായ കെ. ഷാനവാസ്, ടി.കെ. ലിസ്ന, സിപിയുമാരായ സിജോ മാത്യു, ആൽഭിൻ രാജു, വിനീത ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.