അങ്കമാലി: മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിലെ എസ്പിസി യുടെ 11-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. എറണാകുളം റൂറൽ ജില്ലാ അഡീഷണൽ എസ്പി വി.കെ. രാജു സല്യൂട്ട് സ്വീകരിച്ചു.
രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 44 സീനിയർ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. ഗ്രേസ് മരിയ ഷിജൊ പരേഡ് കമാൻഡറായും ദിയ റോസ് ബെന്നി പരേഡ് അണ്ടർ കമാൻഡറായും ആൽവിന നൈജൊ, ജോയൽ ജോയി എന്നിവർ പ്ലാറ്റ്യൂൺ കമാൻഡർമാരായും പരേഡിനെ നയിച്ചു.റൂറൽ ജില്ലാ എഡിഎൻഒ പി.എസ്. മുഹമ്മദ് അഷ്റഫ് കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, പോലീസ് ഇൻസ്പെക്ടർ എ. രമേഷ്, സ്കൂൾ മാനേജർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി, ഫയർ റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പദ്മകുമാർ, ഹെഡ്മിസ്ട്രസ് സോണിയ വർഗീസ്, പിടിഎ പ്രസിഡന്റ് നൈജൊ ആന്റണി, വാർഡ് മെമ്പർ സിനി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മൂക്കന്നൂർ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും എസ്പിസിക്ക് അനുവദിച്ച തുക കൈമാറി.
Tags : nattu vishesham SPC Passing Out Parade