Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overbridge

Kasaragod

ഒ​രു മേ​ൽ​പ്പാ​ലം അ​ട​ച്ചു, ലി​ഫ്റ്റും പ​ണി​മു​ട​ക്കി; കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം

കാ​സ​ർ​ഗോ​ഡ്: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഒ​രു മേ​ൽ​പാ​ലം അ​ട​ച്ച​തി​നു പി​ന്നാ​ലെ അ​ടു​ത്ത മേ​ൽ​പാ​ല​ത്തി​ലേ​ക്കു​ള്ള ലി​ഫ്റ്റും ത​ക​രാ​റി​ലാ​യ​തോ​ടെ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി.

വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള മേ​ൽ​ന​ട​പ്പാ​ല​ത്തി​ന്‍റെ സ്റ്റീ​ൽ ഗ​ർ​ഡ​ർ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ല​യി​ലാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​മേ​ൽ​പാ​ല​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ലാ​റ്റ്ഫോ​മി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മ​റു​വ​ശ​ത്തേ​ക്കു പോ​ക​ണ​മെ​ങ്കി​ൽ തെ​ക്കു​ഭാ​ഗ​ത്തെ മേ​ൽ​ന​ട​പ്പാ​ലം വ​രെ ന​ട​ന്നു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ക്കു​ഭാ​ഗ​ത്തെ മേ​ൽ​പാ​ല​ത്തി​ന്‍റെ ലി​ഫ്റ്റും പ​ണി​മു​ട​ക്കി​യ​ത്.

നേ​ര​ത്തേ​യും ഇ​ത് ഇ​ട​യ്ക്കി​ടെ ത​ക​രാ​റി​ലാ​കാ​റു​ണ്ടെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി​യ​തോ​ടെ​യാ​ണ് ഇ​ത് വീ​ണ്ടും ത​ക​രാ​റി​ലാ​യ​ത്. ലി​ഫ്റ്റും ഇ​ല്ലാ​താ​യ​തോ​ടെ വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് ല​ഗേ​ജു​ക​ളു​മാ​യി ന​ട​ന്നു ത​ള​ർ​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ടി​ക​ളും ന​ട​ന്നു​ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണ്.

വ​ട​ക്കു​ഭാ​ഗ​ത്തെ മേ​ൽ​പാ​ല​ത്തി​ൽ ഇ​തു​വ​രെ അ​റ്റ​കു​റ്റ​പ​ണി​ക​ളൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല. എ​ന്നേ​ക്ക് തു​ട​ങ്ങു​മെ​ന്നും വ്യ​ക്ത​മ​ല്ല. സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലേ​ക്കു മാ​ത്രം ഇ​പ്പോ​ൾ ഇ​തു​വ​ഴി യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

Latest News

Corehub Up