Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overloaded Vehicles

Ernakulam

അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ണി​കി​ട്ടി

കാക്കനാട്: അ​മി​ത​ഭാ​രം ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്തി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 48 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്)​ആ​കെ 16,74,000 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍, തൃ​പ്പൂ​ണി​ത്തു​റ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ത്യേ​ക പ​രി​ശോ​ധ​ന. ദേ​ശീ​യ​പാ​ത​ക​ള്‍, സം​സ്ഥാ​ന​പാ​ത​ക​ള്‍, പ്ര​ധാ​ന ച​ര​ക്ക് ഗ​താ​ഗ​ത റോ​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ക​ലും രാ​ത്രി​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​ത് വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​ത്തെ​യും നി​യ​ന്ത്ര​ണ​ശേ​ഷി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ഗു​രു​ത​ര​മാ​യ റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് വേ​ഗ​ത്തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ല്‍ ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ര്‍​മാ​രും അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​പ​രി​ധി ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) ബി​ജു ഐ​സ​ക് അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Latest News

Corehub Up