Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG

പി​ജി, എം​ടെ​ക് പ്ര​വേ​ശ​നം 2026 അ​പേ​ക്ഷാ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

വി​വി​ധ പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം​എ, എം​കോം, എം​എ​സ്‍​സി, എം​സി​ജെ, എം​എ​ൽ​ഐ​എ​സ്‍​സി, എ​ൽ​എ​ൽ​എം, എം​എ​സ്ഡ​ബ്ല്യു, എം​എ​ഡ്, എം​ടെ​ക് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​ഴു​വ​രെ നീ​ട്ടി. കു​റ​ഞ്ഞ​ത് 50% മാ​ർ​ക്കോ​ടെ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ.
അ​പേ​ക്ഷ​ക​ൾ <https://admissions.keralauniversity.ac.in/> വ​ഴി ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9188524612 (വാ​ട്ട്സ്ആ​പ്പ്), 04712308328, ഇ​മെ​യി​ൽ : csspghelpHYPERLINK "mailto:[email protected]"2026HYPERLINK "mailto:[email protected]"@gmail.com <mailto:[email protected]>.

നാ​ലു​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം അ​പേ​ക്ഷ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (2026 അ​ഡ്മി​ഷ​ൻ) പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി മേ​യ് ഏ​ഴു​വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ് ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ത്തു​ല്യം. പ​രീ​ക്ഷ എ​ഴു​തി റി​സ​ൾ​ട്ട് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷ​ക​ൾ <https://admissions.keralauniversity.ac.in/> വ​ഴി ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സ് : എ​സ്‌​സി/​എ​സ്ടി 600/ രൂ​പ, മ​റ്റു​ള്ള​വ​ർ 1200/ രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക : 04712308328, 9188524612, ഇ​മെ​യി​ൽ : [email protected].

വി​ജ്ഞാ​പ​നം

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തി വ​രു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ലേ​ക്ക് (പാ​ർ​ട്ട്ടൈം ഈ​വ​നിം​ഗ് ബാ​ച്ച്) 2026-2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കാ​ര​മു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. <https://pgdec.keralauniversity.ac.in/> എ​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി 10 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ഡ്മി​ഷ​ൻ പ്രോ​സ്പെ​ക്ട​സും കോ​ഴ്സി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 04712305738, 9809538287.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക് (വ​യ​ലി​ൻ), ബി​പി​എ മ്യൂ​സി​ക് (മൃ​ദം​ഗം), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മേ​യ് ആ​റി​ന് ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക് ബി​പി​എ മ്യൂ​സി​ക് (വീ​ണ/​ഡാ​ൻ​സ്), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മേ​യ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മാ​ർ​ച്ചി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (356) & ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മേ​യ് 07 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247), ബി​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2 (യ) (350), ​ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മേ​യ് ആ​റു മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (356) & ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മേ​യ് 06 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 മേ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/ ബി​കോം ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് വൈ​വ​വോ​സി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ), മേ​യ് 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), സി​എ​സ്എ​സ് സ്ട്രീ​മി​ൽ, എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം), എം​ബി​എ (ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്) പ്രോ​ഗ്രാ​മു​ക​ളു​ടെ 202628 ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി 2026 ഏ​പ്രി​ൽ 23, 24 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ ന​ട​ത്ത​പ്പെ​ട്ട ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് (ഒ​ന്നാം ഘ​ട്ടം) ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up